മോഹന്ലാലിന്റെ ബറോസില് പ്രതാപ് പോത്തനും

നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസില്‍ പ്രതാപ പോത്തനും ഭാഗമാകുന്നു. ‘ബറോസി’ൽ മന്ത്രവാദ പാവയായാണ് പ്രതാപ് പോത്തൻ എത്തുന്നത്. അനിമേഷൻ സഹായത്തോടെ രൂപം നൽകുന്ന പാവയ്ക്ക് പ്രതാപ് പോത്തൻ ശബ്ദം നൽകുന്നു. ചിത്രം പ്രീ- പ്രൊഡക്ഷൻ സ്റ്റേജിൽ ആണെന്നും മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭത്തിൽ ഭാഗമാകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും പ്രതാപ് പോത്തൻ ഫേസ്ബുക്കില്‍ കുറിച്ചു.

വാസ്കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരൻ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കുട്ടികൾക്കായി ഒരുക്കുന്ന ചിത്രത്തില്‍ ബറോസായിഎത്തുന്നത് മോഹന്‍ലാലാണ്. ഗോവയിലാണ് ‘ബറോസ്’ എന്ന സിനിമയുടെ ചിത്രീകരണം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ വിദേശ അഭിനേതാക്കളും അണിനിരക്കുന്നുണ്ട്. സ്പാനിഷ് താരങ്ങളായ റഫേൽ അമാർഗോ, പാസ് വേഗ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Share via
Copy link
Powered by Social Snap