മൊഞ്ചുള്ള പാട്ടുമായി ‘റൂഹി’ പുറത്തിറങ്ങി

ഫൗസിയ അബൂബക്കറിന്റെ വരികൾക്ക് സബീഷ് ജോർജ് ഈണം പകർന്ന് ക്രിസ്റ്റകലയുടെ മനോഹര ശബ്‍ദത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ആൽബമാണ് ‘റൂഹി’. സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായ നീഹാ റിയാസും വിഹാനുമാണ് അഭിനയിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. നായകന്റെ സ്വപ്നത്തിലുള്ള നായികയുടെ രൂപം വരച്ചു കാണിക്കാൻ സംവിധായകന് സാധിച്ചു. പഴയ മാപ്പിള പാട്ടുകളുടെ ചുവടുപിടിച്ചാണ് ഗാനം നീങ്ങുന്നത്.

ജിയാഷ് സംവിധാനം ചെയ്തു ഭംഗിയാക്കിയ ഈ ആൽബം നിർമ്മിച്ചിരിക്കുന്നത് മജീദ്, സനു സലീം, നിഹാൻ, നസീബ് എന്നിവർ ചേർന്നാണ്. ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി: അഖിൽ ഗോപൻ, എഡിറ്റിംഗ്: തനൂജ്, ആർട്ട്‌: അർഷാദ് നക്കോത്ത്, മേക്കപ്പ്: അഞ്ജയ് രാജ്, കോസ്ട്യും: കെ. ഇ. എഫ്, ഡെനിം സ്റ്റോർ, വി എഫ് എക്സ്: ശബരീഷ് സുബ്രഹ്മണ്യൻ, കളറിസ്റ്റ്: ജോജി പാറക്കൽ, അസോസിയേറ്റ് ഡയറക്ടർ: ബെൻസി, ടൈലർ: ആന്റണി, ക്യാമറ ഡിപ്പാർട്മെന്റ്: സോജൻ, വിഷ്ണു, സന്ദീപ്, രാഹുൽ, ക്രൈൻ യൂണിറ്റ്: വിക്ടറി ക്രൈൻ, ലൈറ്റ് യൂണിറ്റ്: ആർ സി ഫിലിംസ്, വാർത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Share via
Copy link
Powered by Social Snap