മൊബൈൽ ഫോൺ ഷോറൂമുകളിൽ തൊഴിൽ വകുപ്പിന്റെ പരിശോധന

ഫോൺ ഷോറൂമുകളായ ഒപ്പൊ, മൈജി എന്നിവയുടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ തൊഴിൽ വകുപ്പിന്റെ സ്‌ക്വാഡ് പരിശോധന നടത്തി. 112 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 784 ജീവനക്കാരെ നേരിൽക്കണ്ട് അന്വേഷണം നടത്തി. 31 ജീവനക്കാർക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം എന്നിവയുടെ ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. നാഷണൽ ഫെസ്റ്റിവെൽ ഹോളിഡെയ്‌സ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം എന്നിവ പ്രകാരമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായും തെരഞ്ഞെടുപ്പ് ദിവസത്തെ അവധി വേതനം നിഷേധിച്ചതായും കണ്ടെത്തി. മിക്ക സ്ഥാപനങ്ങളിലും വേതന സുരക്ഷാ പദ്ധതി പ്രകാരമല്ല വേതന വിതരണം നടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിന് സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ഇതോടൊപ്പം നിയമാനുസൃതമായ തുടർ നടപടികളും സ്വീകരിക്കും. അഡീഷണൽ ലേബർ കമ്മീഷണർ(എൻഫോഴ്‌സ്‌മെന്റ്) കെ. ശ്രീലാലിന്റെ നിർദേശപ്രകാരം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർമാരുടെ നിയന്ത്രണത്തിൽ ജില്ലാ ലേബർ ഓഫിസർമാർ(എൻഫോഴ്‌സമെന്റ്), അസിസ്റ്റന്റ് ലേബർ ഓഫിസർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന മൊബൈൽ ഫോൺ ഷോറൂമുകളിൽ തൊഴിൽ വകുപ്പിന്റെ പരിശോധന

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap