മോഡലുകളുടെ മരണം; ഡിവിആര് കായലില് തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്

കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ മരണം കാണാതായ ഡിജെ പാര്‍ട്ടിയുടെ ഡിവിആര്‍ കായലില്‍ തന്നെയെന്ന് ഉറപ്പിച്ച്‌ പൊലീസ്. എന്നാല്‍ കായലില്‍ നിന്നും ഡിവിആര്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസം കൊച്ചി കണ്ണങ്കാട്ട് കായലില്‍ പൊലിസ് പരിശോധന നടത്തിയിരുന്നു. സ്‌കൂപ ടീമിന്‍റെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും സഹായത്തോടെ കഴിഞ്ഞ 2 ദിവസം കൊച്ചി കണ്ണങ്കാട്ട് കായലില്‍ പൊലിസ് തെരെച്ചില്‍ നടത്തിയെങ്കിലും ഡിവിആര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാവിലെ കായലില്‍ മത്സ്യബന്ധനത്തിന് എത്തിയവരുടെ വലയില്‍ ഡിവിആര്‍ കുടുങ്ങിയതായുള്ള സംശയം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഡിവിആര്‍ ആണെന്ന് മനസിലാകാത്തതിനാല്‍ തിരികെ കായലില്‍ നിക്ഷേപിച്ചു എന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

ഡിവിആറിന്‍റെ ചിത്രങ്ങളും ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡിവിആര്‍ കണ്ടെത്താനുള്ള തെരച്ചില്‍ പൊലീസ് വീണ്ടും നടത്തും. ഡിവിആറിന് പുറമെ, തെളിവ് ശേഖരിക്കാന്‍ പരമാവധിയാളുകളെ ചോദ്യം ചെയ്ത് വരുകയാണ് പൊലീസ്. 

ഔഡി കാര്‍ ഡ്രൈവര്‍ സൈജു ഒളിവിലാണെന്നാണ് പൊലീസ് നിഗമനം. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചിച്ചിരുന്നെങ്കിലും ഇതുവരെ ഇയാള്‍ ഹാജരായിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ സൈജുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.

Share via
Copy link
Powered by Social Snap