‘മോണ്സ്റ്റര്’ താരങ്ങള് ലാലേട്ടനോപ്പം ജിമ്മില്: വൈറലായി വീഡിയോ

മോഹന്‍ലാല്‍ നായകനാകുന്ന വൈശാഖ് ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ താരങ്ങള്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.മോഹന്‍ലാല്‍, ഹണി റോസ്, സുധേവ് നായര്‍, ലക്ഷമി മഞ്ജു എന്നിവര്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് ചിത്രത്തിലെ നായിക ലക്ഷ്മി മഞ്ജുവാണ്.ഞങ്ങളുടെ വര്‍ക്ക്ഔട്ട് ആരംഭിക്കുന്നതിന് മുമ്പ് മുഴുവന്‍ ടീമും തയ്യാറെടുക്കുന്ന സെഷനുകളില്‍ ഒന്നാണിത്. എല്ലാ ദിവസവും ജിമ്മില്‍ ഞങ്ങളുടെ രസകരമായ സെഷനുകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണെന്ന് വീഡിയോ പങ്കുവച്ച് ലക്ഷ്മി കുറിച്ചു.ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ വിവരം കഴിഞ്ഞ ദിവസം ലക്ഷ്മി മഞ്ജു സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ‘ഇത് വ്യത്യസ്തമായി തോന്നുന്നു. ഇത് എന്റെ ജീവിതത്തിലെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ ഷെഡ്യൂള്‍ ആയിരുന്നു. പുതിയ ഭാഷയില്‍ അഭിമാനകരമായ നടനോടൊപ്പം. വളരെ രസകരമാക്കിയ അവിശ്വസനീയമായ അഭിനേതാക്കളുടെ ഒരു മികച്ച ടീം- ലക്ഷമി മഞ്ജു കുറിച്ചു.‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ‘പുലിമുരുകന്റെ’ രചയിതാവായ ഉദയ് കൃഷ്ണ തന്നെയാണ്. ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് ‘മോണ്‍സ്റ്ററില്‍’ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിഖ് തലപ്പാവും തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ലുക്കുമായി പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിന്റെ സംഘട്ടനം സ്റ്റണ്ട് സില്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. എഡിറ്റിംഗ് ഷമീര്‍.
Share via
Copy link
Powered by Social Snap