മോഫിയ പർവീണിന്റെ ആത്മഹത്യ; സി.എൈ സുധീറിന് സസ്പെന്ഷന്

ആലുവനിയമവിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ ഈസ്റ്റ് സി.എൈ സുധീറിന് സസ്പെന്‍ഷന്‍. സി. എൈക്കെതിരെ വകുപ്പുതല അന്വഷണത്തിനായി ഉത്തരവിട്ടു. കൊച്ചി ഈസ്റ്റ് ട്രാഫിക് കമ്മീഷണർ അന്വേഷിക്കും.

ഡി.ജി.പിയാണ് സുധീറിനെ സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവിറക്കിയത്. സർക്കാർ നിർദേശത്തെ തുടർന്നാണ് ഡി.ജി.പിയുടെ നടപടി. യുവതിയുടെ പരാതിയിൽ സിഎൈക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നായിരുന്നു അന്വഷണ റിപ്പോർട്ടിൽ കണ്ടെത്തിയത്. സി ഐയെ സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ ആലുവയില്‍ നടത്തിവരികയായിരുന്ന സമരം അവസാനിപ്പിക്കുകയാണെന്ന് ബെന്നി ബെഹ്നാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീന്‍റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു

Share via
Copy link
Powered by Social Snap