മോൻസൻ പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

മോൻസൻ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കൊക്കൂൺ സമ്മേളനത്തിൽ മോൻസൻ പങ്കെടുത്തതിന് രേഖയില്ല. വ്യാജ ചികിത്സ നൽകിയതായി ആരും പരാതി നൽകിയില്ല.ശബരിമല ചെമ്പോല വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും വ്യാജമെന്ന് കണ്ടെത്തിയാൽകർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ചെമ്പോല ഉപയോഗിച്ച് പ്രചരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സൂചനയും അദ്ദേഹം നിയമസഭയിൽ നൽകി.

Share via
Copy link
Powered by Social Snap