യാത്രക്കാരിയുടെ 1.25 ലക്ഷം കാണാതായി; ബസ് പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടും മോഷ്ടാവിനെ കിട്ടിയില്ല

ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരിയുടെ ഒന്നേകാൽ ലക്ഷം രൂപ കാണാതായി. മോഷ്ടാവിനെ പിടിക്കാൻ ബസ് പോലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയും വിഫലമായി. വെണ്മണി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ചാരുംമൂട് കൊച്ചുകോടൻവിളയിൽ ടി. തങ്കമ്മ (55)യുടെ പണമാണ് നഷ്ടപ്പെട്ടത്. പെണ്ണുക്കര ഗവ. സ്കൂൾ ജീവനക്കാരിയാണിവർ.തിങ്കളാഴ്ച വൈകീട്ട് 4.30-ന് ചെങ്ങന്നൂരിൽ നിന്ന്‌ കൊല്ലത്തിനുപോയ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് പോലീസ് സ്റ്റേഷനിലെത്തിച്ച് പരിശോധന നടത്തിയത്. തങ്കമ്മ പറയുന്നത് – സ്കൂൾ വിട്ട് 4.15-ന് പെണ്ണുക്കരയിൽ നിന്നാണ് ബസിൽ കയറിയത്. ആലാ സർവീസ് സഹകരണ ബാങ്കിൽ സ്വർണം പണയം വെച്ചെടുത്ത പണം ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബസിൽ സാമാന്യം തിരക്കുണ്ടായിരുന്നതിനാൽ ഇരിക്കാൻ സീറ്റ് കിട്ടിയില്ല.കൊല്ലകടവ് സഞ്ജീവനി ആശുപത്രി സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ സീറ്റിലിരുന്ന പരിചയക്കാരിയുടെ പക്കൽ പിടിക്കാൻ ഏൽപ്പിക്കാൻ തോളിൽനിന്ന് ബാഗ് എടുത്തു. സിബ് തുറന്നുകിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോൾ പണം നഷ്ടപ്പെട്ടതായി മനസ്സിലായി. ബസ് വെണ്മണി പോലീസ് സ്റ്റേഷനിൽ എത്തിച്ച് യാത്രക്കാരെ പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. ഒന്നര മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. തൊട്ടടുത്തുള്ള സ്റ്റോപ്പ് ആയ ചമ്മത്തുമുക്കിൽ കൊല്ലത്തേക്ക് ടിക്കറ്റെടുത്ത രണ്ടുസ്ത്രീകൾ ഇറങ്ങിയതായി പറയുന്നു. വെണ്മണി പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap