യുഎസ് ടൊർണാഡോ: മരണം 80 കടന്നു

വാഷിംഗ്ടതെ​ക്കു​കി​ഴ​ക്ക​ൻ യു​എ​സി​ൽ ആ​ഞ്ഞു​വീ​ശി​യ ടൊ​ർ​ണാ​ഡോയി​ൽ മ​ര​ണം 80 ക​ട​ന്നു. യു​എ​സി​ന്‍റെ മ​ധ്യ​പ​ടി​ഞ്ഞാ​റ​ൻ, തെ​ക്ക​ൻ മേ​ഖ​ല​യി​ൽ ടൊ​ർ​ണാ​ഡോ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നൊ​പ്പം പേ​മാ​രി​യും ഇ​ടി​മി​ന്ന​ലും ചേ​ർ​ന്ന​തോ​ടെ ജ​ന​ജീ​വി​തം നി​ശ്ച​ല​മാ​വു​ക​യാ​യി​രു​ന്നു.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി മുപ്പതിലേറെ തവണ ചുഴലിക്കാറ്റ് വീശിയടിച്ചു. നിരവധി വീടുകൾ തകർന്നു. വ്യാപക കൃഷി നാശവും റിപ്പോർട്ട് ചെയ്തു. കെ​ന്‍റ​ക്കി​യി​ലെ മേ​ഫീ​ൽ​ഡി​ലു​ള്ള മെ​ഴു​കു​തി​രി ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഒ​ട്ടേ​റെ തൊ​ഴി​ലാ​ളി​ക​ളാ​ണു മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ഇ​ല്ലി​നോ​യി​സി​ൽ ആ​മ​സോ​ൺ ക​ന്പ​നി​യു​ടെ പ​ടു​കൂ​റ്റ​ൻ സം​ഭ​ര​ണ​കേ​ന്ദ്രം, ആ​ർ​ക​ൻ​സാ​സി​ലെ ന​ഴ്സിം​ഗ് ഹോം ​എ​ന്നി​വ​യും കൊ​ടു​ങ്കാ​റ്റി​ൽ നി​ലം​പൊ​ത്തി.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് കാ​റ്റി​ന്‍റെ തീ​വ്ര​ത വ​ർ​ധി​പ്പി​ച്ച​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെന്‍റക്കി, ടെന്നസി, മിസോറി തുടങ്ങിയ പല സംസ്ഥാനങ്ങളിലും വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Share via
Copy link
Powered by Social Snap