യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണെ ട്രംപ് പുറത്താക്കി

വാ​ഷിങ്ട​ൺ: ദേശീയ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജോ​ൺ ബോ​ൾ​ട്ട​ണെ അ​മെരി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പു​റ​ത്താ​ക്കി. ബോ​ൾ​ട്ട​ന്‍റെ പ​ല ഉ​പ​ദേ​ശ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്നും അ​തി​നാ​ലാ​ണ് രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ട്രം​പ് വ്യക്തമാക്കി. 

ബോ​ൾ​ട്ട​ന്‍റെ സേ​വ​നം ഇ​നി വൈ​റ്റ്ഹൗ​സി​ന് ആ​വ​ശ്യ​മി​ല്ലെ​ന്ന് താ​ൻ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചി​രു​ന്നു​. ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ന്നെ ബോ​ൾ​ട്ട​ൺ ത​നി​ക്ക് രാ​ജി ന​ൽ​കി​യെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ബോ​ൾ​ട്ട​ന്‍റെ പ​ക​ര​ക്കാ​ര​നെ അ​ടു​ത്ത​യാഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ട്രം​പ് പറഞ്ഞു.

Leave a Reply

Your email address will not be published.