യുഎസ് – നാറ്റോ ക്യാംപുകളിൽ അഫ്ഗാൻ അഭയാർത്ഥി പ്രവാഹം

യുഎസ് – നാറ്റോ ക്യാംപുകളിൽ 60,000 അഫ്ഗാൻ അഭയാർത്ഥികൾ ക്യാംപുകളിൽ കഴിയുന്നതായി റിപ്പോർട്ടുകൾ. യു എസ്– നാറ്റോ സഖ്യം ഒഴിപ്പിച്ച അഫ്ഗാൻ പൗരന്മാരാണ് ഇപ്പോൾ വിവിധ സൈനിക കേന്ദ്രങ്ങളിലെ അഭയാർത്ഥി ക്യാംപുകളിൽ കഴിയുന്നത്.
യുഎസിലെ അഞ്ച് ഇടങ്ങളിലെ 20,000 അഭയാർത്ഥികളാണ് എട്ട് സൈനിക കേന്ദ്രങ്ങളിലായുള്ളത്. വെർജീനിയ, വിസ്‌കോൻസെൻ, ന്യൂ മെക്സിക്കോ, ന്യൂജഴ്സി, ഇൻഡ്യാന എന്നീ സംസ്ഥാനങ്ങളിലാണ് ക്യാംപുകൾ.
ആകെ 24,000 അഫ്ഗാൻ പൗരന്മാരാണ് അമേരിക്കയിൽ എത്തിയത്. ഇതിനു പുറമേ യൂറോപ്പിലെയും മധ്യപൂർവ ദേശത്തെയും പാശ്ചാത്യസേനകളുടെ വിവിധ കേന്ദ്രങ്ങളിലായി 40,000 അഫ്ഗാൻകാരെ പാർപ്പിച്ചിട്ടുണ്ടെന്നും സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
Share via
Copy link
Powered by Social Snap