യുക്രെയ്ന് വിമാന ദുരന്തം: നഷ്ടപരിഹാരം ഇറാന് നൽകിയില്ലെങ്കിൽ നിയമനടപടി

ടെഹ്റാന്‍: യുക്രെയ്‍ന്‍ യാത്രാവിമാനം അബദ്ധത്തില്‍ തകര്‍ത്തതിന് നഷ്‍ടപരിഹാരം നല്‍കാമെന്ന് ഒടുവില്‍ ഇറാന്‍ സമ്മതിച്ചു. എന്നാല്‍ നഷ്‍ടപരിഹാര തുക സംബന്ധിച്ച് ധാരണയായിട്ടില്ല. നഷ്‍ടപരിഹാരം ന‍ല്‍കുന്നതില്‍ ഇറാന്‍ വീഴ്‍ച വരുത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് യുക്രെയ്ന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കഴിഞ്ഞ ജനുവരിയിലാണ് യുക്രെയ്‍ന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന്‍റെ വിമാനം അപകടത്തില്‍ പെട്ടത്.

ടെഹ്റാനില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു വിമാനം തകര്‍ന്നത്. ഇറാന്‍റെ മിസൈലേറ്റാണ് വിമാനം തകര്‍ന്നതെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ ആദ്യം നിഷേധിച്ച ഇറാന്‍ പിന്നീട് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് സമ്മതിക്കുകയായിരുന്നു.യുക്രെയ്ന്‍, ഇറാന്‍ പ്രതിനിധികള്‍ തമ്മില്‍ ഈയാഴ്‍ച കീവില്‍ മാരത്തോണ്‍ ചര്‍ച്ചകളാണ് നടന്നത്.

ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നാണ് ഇരു ഭാഗവും പ്രതികരിച്ചത്. എന്നാല്‍ നഷ്‍‍ടപരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.അപകടത്തില്‍ ജീവന്‍ നഷ്‍ടമായവരുടെ കുടുംബത്തിനും വിമാന കമ്പനിക്കുണ്ടായ നഷ്‍‍ടത്തിനും പരിഹാരം ചെയ്യാമെന്ന് ഇറാന്‍ സമ്മതിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാദ് മൂസവി പറഞ്ഞു.

You may have missed

Share via
Copy link
Powered by Social Snap