യുവതിയും കാമുകനും പിടിയില്

പത്തനംതിട്ട : തിരുവല്ലയില്‍ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. ഏഴുമറ്റൂര്‍ സ്വദേശിനിയായ അമ്പിളി (31) യെയാണ് കാമുകന്‍ നിധീഷ്‌മോനോടൊപ്പം പോലീസ് പിടികൂടിയത്. അമ്പിളിയുടെ ബന്ധുവാണ് നിധീഷ് മോനെന്ന് പോലീസ് പറഞ്ഞു. തിരുവല്ല പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

ഫെബ്രുവരി ഒന്ന് മുതലാണ് അമ്പിളിയെ കാണാതായത്. തുടര്‍ന്ന് അമ്പിളിയുടെ ഭര്‍ത്താവ് സനല്‍ പോലീസില്‍ പരാതി നല്‍കി. പിന്നീട് അമ്പിളിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ യുവതി നിധീഷിനൊപ്പം തിരുപ്പൂരില്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരോടും തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു.

എന്നാല്‍ തിരുവല്ലയില്‍ എത്തിയ ഇവര്‍ സ്റ്റേഷനില്‍ ഹാജാരാകാതെ വീണ്ടും മുങ്ങി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ നിധീഷിന്റെ പ്ലാങ്കമണ്ണിലെ വീട്ടില്‍നിന്നുമാണ് ഇരുവരെയും പിടികൂടിയത്. പതിനാലും പന്ത്രണ്ടും വയസ്സുള്ള ആണ്‍മക്കളാണ് അമ്പിളിക്കുള്ളത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിന്റെ പേരിലുളള വകുപ്പ് ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രേരണ, മക്കളെ ഉപേക്ഷിച്ച് നാടുവിടാന്‍ യുവതിയെ സഹായിച്ചു എന്നീ കുറ്റങ്ങളാണ് യുവാവിന് മേല്‍ ചുമത്തിയിരിക്കുന്നത്.കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published.