യുവതി തൂങ്ങിമരിച്ച നിലയില്; ദുരൂഹതയെന്ന് വീട്ടുകാര്

ആലുവ: ആയുര്‍വേദ മരുന്ന് വിതരണ സ്ഥാപനത്തിലെ ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കനാല്‍പുറമ്പോക്ക് സ്വദേശിനി ജോയ്സി(19)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മത്സ്യത്തൊഴിലാളി അന്തോണിപ്പിള്ളയുടെയും പരേതയായ മേരി ശാന്തിയുടെയും ഏക മകളാണ്. കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.എസ്. ആയുര്‍വേദ ഡിസ്ട്രിബ്യൂട്ടേഴ്സിലെ ജീവനക്കാരിയാണ്.ആലുവ പറവൂര്‍ കവലയില്‍ വി.ഐ.പി. ലെയ്‌നില്‍ സ്ഥാപനം വാടകയ്‌ക്കെടുത്ത് നല്‍കിയ വീട്ടിലാണ് ജോയ്സിയും മൂന്ന് സഹപ്രവര്‍ത്തകരും താമസിച്ചിരുന്നത്. സമീപത്ത് തന്നെയുള്ള മറ്റൊരു കെട്ടിടത്തിലാണ് ഇവരുടെ ഓഫീസ്. ഇവിടെ പുരുഷന്മാരും താമസിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി പത്തോടെയാണ് സ്ഥാപന അധികൃതര്‍ മരണ വിവരം വീട്ടുകാരെ അറിയിച്ചത്. 11 മാസമായി സ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് എക്സിക്യുട്ടീവായി ജോലി ചെയ്യുകയായിരുന്നു ജോയ്സി. ജൂനിയര്‍ മാനേജരായി പ്രൊമോഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച ജോലിക്ക് പോയില്ല. രാത്രി ജോലി കഴിഞ്ഞെത്തിയ സഹപ്രവര്‍ത്തകയാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മുറിക്കകത്തെ ബര്‍ത്തില്‍ മരത്തടി കുറുകെ ഇട്ടശേഷം ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു.മരക്കഷണത്തില്‍ ഷാള്‍ ചുറ്റാന്‍ സ്റ്റൂളിന്റെ ആവശ്യമില്ലെന്നും ഇരു കാല്‍മുട്ടുകളും പൂര്‍ണമായി വളഞ്ഞ നിലയിലായതിനാല്‍ കൊലപാതകമാണെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. ഞായറാഴ്ച ഉച്ചയ്ക്കും ജോയ്സി പിതാവുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും സന്തോഷവതിയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

1 thought on “യുവതി തൂങ്ങിമരിച്ച നിലയില്; ദുരൂഹതയെന്ന് വീട്ടുകാര്

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap