യുവമാധ്യമപ്രവർത്തകൻ ദിൽജിത്ത് അന്തരിച്ചു

കോട്ടയം:യുവമാധ്യമ പ്രവര്‍ത്തകന്‍ സി.ജി ദില്‍ജിത് (32) അന്തരിച്ചു. ട്വന്റിഫോര്‍ ന്യൂസ് കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്നു ദില്‍ജിത്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദില്‍ജിത്ത് .

എട്ടു വര്‍ഷക്കാലമായി ദൃശ്യമാധ്യമരംഗത്ത് സജീവമാണ്.ട്വന്‍റിഫോറിന്‍റെ തുടക്കം മുതല്‍ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. വ്യത്യസ്തമായ നിരവധി റിപ്പോര്‍ട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദില്‍ജിത്ത് ശ്രദ്ധേയനായിരുന്നു

.മംഗളത്തിലൂടെയാണ് ദില്‍ജിത്ത് മാധ്യമപ്രവര്‍ത്തനരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് കൈരളി പീപ്പിളിലും ജോലി ചെയ്തിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്. ഭാര്യ പ്രസീത.

Share via
Copy link
Powered by Social Snap