യുവാവിനെ മണ്ണ് മാഫിയ ജെ സി ബി ഇടിപ്പിച്ച് കൊന്ന സംഭവത്തില് ശക്തമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല.

. തിരുവനന്തപുരം: സ്വന്തം വീട്ടില്‍ നിന്ന് അനുവാദമില്ലാതെ മണ്ണെടുത്ത മാഫിയാ സംഘത്തെ തടയാന്‍ ശ്രമിച്ച അമ്പലത്തിന്‍കാല സ്വദേശി സംഗീതിനെ ജെ സി ബി ഇടിച്ച്്് കൊന്ന സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന്്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തില്‍ എല്ലാ മാഫിയകളുടെയും അഴിഞ്ഞാട്ടമാണ് കുറെ നാളായി നടക്കുന്നത്. പൊലീസ് പൂര്‍ണ്ണമായും നിര്‍വീര്യമായിരിക്കുകയാണ്. സി പി എം നേതൃത്വത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യേഗസ്ഥരെമാത്രം നിര്‍ണ്ണായക കേന്ദ്രങ്ങളില്‍ നിയമിക്കുന്ന സമീപനം പൊലീസ് സേനയുടെ ആത്മവീര്യം തകര്‍ത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംഗീതിന്റെ വീട്ടില്‍ നിന്ന് അധികൃതമായി മണ്ണ്് മാഫിയ മണ്ണെടുക്കുന്ന സംഭവം ഉടന്‍ പൊലീസിനെ അറയിച്ചിരുന്നെങ്കിലും പൊലീസ് എത്താന്‍ വൈകി എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. കൃത്യസമയത്ത് പൊലീസ് എത്തിയിരുന്നെങ്കില്‍ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് ഈ ദാരുണമായ കൊല തടയുന്നതില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap