യുവാവുമായുള്ള സൗഹൃദത്തിന് മകൾക്കു മർദനം; ഉറക്കഗുളിക നൽകി പിതാവിനെ കുത്തികൊന്നു

ബെംഗളൂരു ∙ യുവാവുമായി സൗഹൃദത്തിലായതിനു മർദിച്ച പിതാവിനെ പതിനഞ്ചുകാരി മകളും കൂട്ടുകാരനും ചേർന്നു കൊലപ്പെടുത്തി. ബെംഗളൂരു രാജാജി നഗറിലെ വസ്ത്രവ്യാപാരിയായാണു കൊല്ലപ്പെട്ടത്. അമ്മയും സഹോദരനും പുറത്തു പോയ അവസരത്തിൽ പാലിൽ ഉറക്ക ഗുളിക നൽകി മയക്കിയ ശേഷം കൊല്ലുകയായിരുന്നെന്നു ഡിസിപി (നോർത്ത്) എൻ.ശശികുമാർ പറഞ്ഞു. ഞായറാഴ്ച രാവിലെ പത്തരയോടെ വീട്ടിൽനിന്നു പുക ഉയരുന്നതു കണ്ട അയൽവാസി അഗ്നിശമനസേനയെ വിവരം അറിയിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥർ അകത്തു കടന്നുപ്പോൾ പുക വരുന്നതു കുളിമുറിയിൽ നിന്നാണെന്നു കണ്ടെത്തി. ഇവിടെ മൃതദേഹം പകുതി കത്തിയ നിലയിലായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.സ്ഥലത്തെത്തിയ മകൾ, അമ്മയും സഹോദരനും പുതുച്ചേരിയിൽ വിവാഹത്തിനു പോയിരിക്കുകയാണെന്നും താൻ ബന്ധുവീട്ടിൽ ഭക്ഷണം കഴിക്കാൻ പോയിരിക്കുകയായിരുന്നു എന്നുമാണു പറഞ്ഞത്. പൊലീസ് ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചു. 18കാരനായ സുഹൃത്തുമായി ചേർന്നാണു കൊലപാതകം നടത്തിയതെന്നു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഫോറൻസിക് പരിശോധനയെ തുടർന്ന് ഇരുവരെയും അറസ്റ്റു ചെയ്തു. പിതാവിന് ഉറക്കഗുളിക ചേർത്ത പാൽ നൽകി, ബോധം മറഞ്ഞപ്പോൾ കത്തികൊണ്ട് പലപ്രാവശ്യം കുത്തി കൊല്ലുകയായിരുന്നു. മരണം ഉറപ്പു വരുത്തിയ ശേഷം തെളിവു നശിപ്പിക്കുന്നതിനായി പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ പുക ഉയർന്നതോടെ സ്ഥലത്തു നിന്ന് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ ശ്രമമെന്നും

Leave a Reply

Your email address will not be published.