യു.എ.ഇക്ക് പുറത്ത് നിന്ന് കൊറോണപ്രതിരോധ വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ദുബായിൽ നിന്ന് രണ്ടാമത്തെ ഡോസ് നൽകും.

വിദേശ രാജ്യങ്ങളിൽ നിന്ന് ആദ്യ ഡോസ് കൊറോണ പ്രതിരോധ വാക്സീൻ സ്വീകരിച്ചവർക്കു ദുബായ് ഹെൽത്ത് അതോറിറ്റിയിൽ നിന്ന്  രണ്ടാമത്തെ ഡോസ് സ്വീകരിക്കാം. രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ തിരിച്ചു പോകില്ലെന്ന് ഉറപ്പ് നൽകുന്നവർക്കാണ് രണ്ടാമത്തെ ഡോസ് നൽകുന്നത് .ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച സ്ഥലത്തു നിന്നു രണ്ടാമത്തെ ഡോസ് വാക്സീനും സ്വീകരിക്കുന്നതാണ് നല്ലതെന്ന് ഹെൽത്ത്  അതോറിറ്റി അധികൃതർ വ്യക്തമാക്കി. എന്നിരുന്നാലും  രണ്ടാമത്തെ ഡോസ് നിർബന്ധമെങ്കിൽ ദുബായിൽ വ്യവസ്ഥകളോടെ  നൽകും.

സബ്സ്ക്രൈബ്ചെയ്യുകസിറ്റി നൂസ്ഇന്ത്യയൂട്യൂബ്ചാനൽ

ഏതു വാക്സീൻ സ്വീകരിക്കുമെന്നത് ഓരോരുത്തർക്കും തിരഞ്ഞെടുക്കാം. എല്ലാതരം വാക്സീനുകളും മികച്ച നിലവാരത്തിൽ യുഎഇയിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചുവാക്സീൻ സ്വീകരിക്കുന്നതും പിസിആർ ടെസ്റ്റും തമ്മിൽ യാതൊരു ബന്ധവുമില്ല. വാക്സീൻ സ്വീകരിച്ചവർക്കും കോവിഡ് നിർണയ പരിശോധന നിർബന്ധമാണ്. പ്രതിരോധ മരുന്ന് സ്വീകരിച്ച ശേഷമുള്ള പിസിആർ പരിശോധന ഫലപ്രദമല്ലെന്ന ചിലരുടെ ഭയം അസ്ഥാനത്താണെന്നും അധികൃതർ സൂചിപ്പിച്ചു.ആദ്യത്തേതും രണ്ടാമത്തേതുമായ വാക്സീൻ സ്വീകരിച്ചവർ രക്തം ദാനം ചെയ്യുന്നുണ്ടെങ്കിൽ അത്  ഒരാഴ്ച കഴിഞ്ഞ ശേഷമായിരിക്കണം. ഗുരുതരമായ രോഗവുമായി ചികിത്സയിലുളളവർക്ക് ആശുപത്രിയിൽ വച്ചു തന്നെ പ്രതിരോധ മരുന്നു നൽകേണ്ടതില്ല.

രോഗം ഭേദമായി നാലു മുതൽ എട്ടാഴ്‌ച വരെ വിശ്രമമെടുത്ത ശേഷം വാക്സീൻ സ്വീകരിച്ചാൽ മതിയാകും.കൂടുതൽ മരുന്നുകൾ ഉപയോഗിക്കുന്നവർ എല്ലാ ഔഷധ വിവരങ്ങളും ഡോക്ടർക്ക് കൈമാറിയ ശേഷമായിരിക്കണം വാക്സീൻ എടുക്കേണ്ടത്.ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചവർക്കു കൊറോണ  ബാധിച്ചാൽ 10 ദിവസം ക്വാറന്റീനിൽ പോകണം.രണ്ടു ഘട്ട പ്രതിരോധ വാക്സീൻ സ്വീകരിച്ചവരും പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുകയും കൈകൾ ശുചീകരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇതിൽ മാറ്റം വരുത്തുന്നത് ഔദ്യോഗിക ആരോഗ്യ കേന്ദ്രങ്ങളുടെ അറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Share via
Copy link
Powered by Social Snap