യു എ ഇയില് കനത്ത മൂടല്മഞ്ഞ്; ജാഗ്രതാ നിര്ദേശവുമായി അധികൃതര്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ് രൂക്ഷമാകുന്നു. അബുദാബി, അല്‍ ധഫ്ര എന്നിവിടങ്ങളിലാണ് മൂടല്‍മഞ്ഞ് പ്രധാനമായും രൂപപ്പെട്ടത്.തീരപ്രദേശങ്ങളിലും മറ്റ് ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് ദൂരക്കാഴ്ചയെ തടസ്സപ്പെടുത്താനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ദുബായ്, അബുദാബി, റാസ് അല്‍ ഖലീമ എന്നിവിടങ്ങളില്‍ താപനില 20 ഡിഗ്രി സെല്‍ഷ്യനിടയിലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.തിങ്കളാഴ്ച രാവിലെ മുതലുള്ള മൂടല്‍ മഞ്ഞ് കാരണം റോഡപകടം ഒഴിവാക്കാന്‍ യുഎഇ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗരങ്ങളിലെ താപനിയിലും വ്യത്യാസം വരുമെന്ന് മുന്നറിയിപ്പുണ്ട്.
Share via
Copy link
Powered by Social Snap