‘രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാര്ത്ഥി ആകണം’; മുദ്രാവാക്യം വിളികളുമായി ആരാധകര്, യോഗം തുടരുന്നു

ചെന്നൈനടന്‍ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനം ആരാധകര്‍ ശക്തമായി ഉന്നയിച്ചത്. രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്ന് ആരാധക കൂട്ടായ്‍മ ഭാരവാഹികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഇതാവശ്യപ്പെട്ട് യോഗഹാളിന് പുറത്ത് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയാണ്. 

സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം മാറ്റണമെന്ന് ആരാധകര്‍ ആവശ്യം ശക്തമാക്കിയതിന് ഇടയിലാണ് മക്കള്‍ മണ്‍റം യോഗം ചേരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയത്. സജീവ രാഷ്ട്രീയത്തിലേക്ക്  ഇല്ലെന്ന തീരുമാനം പിൻവലിക്കണമെന്ന്  ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ ഉടനീളം ആരാധകർ പോസ്റ്റർ പതിച്ചിരുന്നു. 

Share via
Copy link
Powered by Social Snap