രണ്ടാം തരംഗം അവസാനിച്ചിട്ടില്ല: ആരോഗ്യ മന്ത്രാലയം

BROCKTON - AUGUST 13: A nurse practitioner administers COVID-19 tests in the parking lot at Brockton High School in Brockton, MA under a tent during the coronavirus pandemic on Aug. 13, 2020. (Photo by David L. Ryan/The Boston Globe via Getty Images)

രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആഗോള തലത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നത് ആശങ്കയാണെന്നും കൊവിഡ് അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ജൂൺ 1ന് 279 ജില്ലകളിൽ 100ന് മുകളിൽ പ്രതിദിന കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു നിലവിൽ 57 ജില്ലകളിൽ മാത്രാമാണ് 100ന് മുകളിൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്. രാജ്യത്തെ 44 ജില്ലകളിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10% മുകളിലാണെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, രാജ്യത്ത് ഇന്നലെ 30,549 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 422 പേർക്ക് കഴിഞ്ഞ ദിവസം ജീവൻ നഷ്ടപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,25,195ആയി ഉയർന്നു.

38,887 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് രോഗമുക്തി നേടിയത്. 4,04,958 പേർ നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.38 ശതമാനമാണ്‌

Share via
Copy link
Powered by Social Snap