2019_ലെ ഇന്ത്യൻ സിനിമയുടെ നഷ്ടംശ്രീ.രാമചന്ദ്രബാബു

തമിഴ് നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലെ മധുരാന്തകത്തിൽ 1947 ഡിസംബർ 15-നാണ് രാമചന്ദ്രബാബു ജനിച്ചത്. 1966-ൽ മദ്രാസ് ലൊയോള കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഛായാഗ്രഹണം പഠിക്കുന്നതിനായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോയി. അവിടെവച്ച് പിൽക്കാലത്ത് സംവിധായകരായി മാറിയ ബാലു മഹേന്ദ്രജോൺ എബ്രഹാംകെ.ജി. ജോർജ്ജ് എന്നിവരുമായി അദ്ദേഹം സൗഹൃദത്തിലായി.[2] 1971-ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി.

കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ 1972-ൽ പുറത്തിറങ്ങിയ വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു.[3] ജോൺ എബ്രഹാമിന്റെയും തിരക്കഥാകൃത്തായ എം. ആസാദിന്റെയും ആദ്യചിത്രം കൂടിയായിരുന്നു അത്. നിർമ്മാല്യം (1973), സ്വപ്നാടനം (1976) എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചതോടെ അദ്ദേഹം ചലച്ചിത്രരംഗത്ത് ഛായാഗ്രാഹകനായി ശ്രദ്ധിക്കപ്പെട്ടു. യഥാക്രമം എം.ടി. വാസുദേവൻ നായർകെ.ജി. ജോർജ്ജ് എന്നിവരുടെ ആദ്യ സംവിധാനസംരംഭങ്ങളായിരുന്നു ഇവ.

രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ ദ്വീപ് ആണ് രാമചന്ദ്രബാബുവിന്റെ ആദ്യ ബഹുവർണ്ണചിത്രം (ഈസ്റ്റ്മാൻ കളർ). ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹനകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്കാരം അദ്ദേഹം നേടി. ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം (1978), ചാമരം (1980), ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ മൂന്നു തവണ കൂടി സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഛായാഗ്രഹണത്തിലെ സാങ്കേതിക പുരോഗതികൾ മലയാളസിനിമയിലേക്കു കൊണ്ടുവരുന്നതിൽ രാമചന്ദ്രബാബു ഒരു മുഖ്യപങ്കു വഹിച്ചു. ദക്ഷിണേന്ത്യയിൽ ചിത്രീകരിച്ച ആദ്യ സിനിമാസ്കോപ് ചലച്ചിത്രമായ അലാവുദീനും അത്ഭുതവിളക്കും (1979) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് രാമചന്ദ്രബാബുവാണ്. ഐ.വി. ശശി സംവിധാനം ചെയ്ത ഈ ത്രത്തിൽ കമലഹാസൻരജനികാന്ത്ജയഭാരതി തുടങ്ങിയ പ്രമുഖതാരങ്ങൾ അഭിനയിച്ചുവെങ്കിലും ചിത്രത്തിന്റെ റിലീസ് വൈകി. മറ്റൊരു സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു (1978) അതിനേക്കാൾ മുൻപ് പുറത്തിറങ്ങുകയും ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്കോപ് ചിത്രമെന്ന ഖ്യാതി പ്രസ്തുത ചിത്രം സ്വന്തമാക്കുകയും ചെയ്തു.[3][4] മലയാളത്തിലെ ആദ്യ 70mm ചലച്ചിത്രമായ പടയോട്ടത്തിന്റെ (1982) ഛായാഗ്രാഹകനും രാമചന്ദ്രബാബുവാണ്. തച്ചോളി അമ്പുവിന്റെ നിർമ്മാതാക്കളായ നവോദയ നിർമ്മിച്ച് ജിജോ പുന്നൂസ് സംവിധാനം ചെയ്ത ഈ ചിത്രം സിനിമാസ്കോപ്പിൽ ചിത്രീകരിച്ച ശേഷം സാങ്കേതികവിദ്യയുടെ സഹായത്താൽ 70mm-ലേക്ക് മാറ്റുകയായിരുന്നു

ചലച്ചിത്രങ്ങൾ

വർഷം ഭാഷ ചലച്ചിത്രം സംവിധായകൻ
1972 മലയാളം വിദ്യാർഥികളേ ഇതിലെ ഇതിലെ ജോൺ എബ്രഹാം
1973 മലയാളം റാഗിംഗ് എൻ.എൻ. പിഷാരടി
1973 മലയാളം മനസ്സ്‌ ഹമീദ് കാക്കരശ്ശേരി
1973 മലയാളം നിർമ്മാല്യം എം.ടി. വാസുദേവൻ നായർ
1976 മലയാളം അഗ്നിപുഷ്പം ജേസി
1976 മലയാളം സൃഷ്ടി കെ.ടി. മുഹമ്മദ്
1976 മലയാളം സ്വപ്നടാനം കെ.ജി. ജോർജ്ജ്
1976 മലയാളം രാജാങ്കണം ജേസി
1977 മലയാളം ദ്വീപ് രാമു കാര്യാട്ട്
1977 മലയാളം അമ്മേ അനുപമേ കെ.എസ്. സേതുമാധവൻ
1977 മലയാളം വീട്‌ ഒരു സ്വർഗ്ഗം ജേസി
1977 മലയാളം ഇതാ ഇവിടെ വരെ ഐ.വി. ശശി
1977 മലയാളം സ്നേഹയമുന ബൽത്താസർ
1977 തെലുഗു തൊലിരേയി ഗഡിചിന്തി കെ.എസ്. രാമ റെഡ്ഡി
1977 മലയാളം രണ്ടു ലോകം ജെ. ശശികുമാർ
1978 മലയാളം രതിനിർവേദം ഭരതൻ
1977 തമിഴ് അഗ്രഹാരത്തിൽ കഴുതൈ ജോൺ എബ്രഹാം
1978 മലയാളം ഏകാകിനി ജി.എസ്. പണിക്കർ
1978 മലയാളം വാടകയ്ക്കൊരു ഹൃദയം ഐ.വി. ശശി
1978 മലയാളം ഓണപ്പുടവ കെ.ജി. ജോർജ്ജ്
1978 മലയാളം മണ്ണ് കെ.ജി. ജോർജ്ജ്
1978 മലയാളം ബന്ധനം എം.ടി. വാസുദേവൻ നായർ
1978 മലയാളം ഉദയം കിഴക്കുതന്നെ പി.എൻ. മേനോൻ
1978 മലയാളം നക്ഷത്രങ്ങളേ കാവൽ കെ.എസ്. സേതുമാധവൻ
1979 മലയാളം അലാവുദീനും അത്ഭുതവിളക്കും ഐ.വി. ശശി
1979 തമിഴ് അലാവുദീനും അർപുതവിളക്കും ഐ.വി. ശശി
1979 തമിഴ് ഒരേയ് വാനം ഒരേയ് ഭൂമി ഐ.വി. ശശി
1979 തമിഴ് ദേവതൈ പി.എൻ. മേനോൻ
1979 മലയാളം ഏഴാം കടലിനക്കരെ ഐ.വി. ശശി
1980 മലയാളം വിൽക്കാനുണ്ട്‌ സ്വപ്നങ്ങൾ എം. ആസാദ്
1980 മലയാളം കാന്തവലയം ഐ.വി. ശശി
1980 മലയാളം ചാമരം ഭരതൻ
1980 മലയാളം ശിശിരത്തിൽ ഒരു വസന്തം കേയാർ
1980 ഹിന്ദി പഠിത ഐ.വി. ശശി
1980 മലയാളം മേള കെ.ജി. ജോർജ്ജ്
1980 തമിഴ് സാവിത്രി ഭരതൻ
1981 മലയാളം നിദ്ര ഭരതൻ
1981 മലയാളം മണിയൻപിള്ള അഥവാ മണിയൻപിള്ള ബാലചന്ദ്രമേനോൻ
1981 മലയാളം കോലങ്ങൾ കെ.ജി. ജോർജ്ജ്
1982 മലയാളം യവനിക കെ.ജി. ജോർജ്ജ്
1982 മലയാളം പാളങ്ങൾ ഭരതൻ
1982 മലയാളം ആലോലം മോഹൻ
1982 മലയാളം പടയോട്ടം ജിജോ പുന്നൂസ്
1982 മലയാളം മർമ്മരം ഭരതൻ
1982 മലയാളം വാരിക്കുഴി എം.ടി. വാസുദേവൻ നായർ
1982 മലയാളം ഇന്നല്ലെങ്കിൽ നാളെ ഐ.വി. ശശി
1983 മലയാളം സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്‌ പി.ജി. വിശ്വംഭരൻ
1983 മലയാളം ഈറ്റില്ലം ഫാസിൽ
1983 മലയാളം പിൻനിലാവ് പി.ജി. വിശ്വംഭരൻ
1983 മലയാളം സാഗരം ശാന്തം പി.ജി. വിശ്വംഭരൻ
1983 മലയാളം മറക്കുകില്ല ഒരിക്കലും ഫാസിൽ
1983 മലയാളം ഒന്നു ചിരിക്കൂ പി.ജി. വിശ്വംഭരൻ
1984 മലയാളം ഒന്നാണു നമ്മൾ പി.ജി. വിശ്വംഭരൻ
1984 മലയാളം ആദാമിന്റെ വാരിയെല്ല് കെ.ജി. ജോർജ്ജ്
1984 മലയാളം ഉണരൂ മണിരത്നം
1984 മലയാളം ഒരു കൊച്ചു കഥ ആരും പറയാത്ത കഥ പി.ജി. വിശ്വംഭരൻ
1985 മലയാളം വെള്ളരിക്കാപ്പട്ടണം തോമസ് ബെർളി
1985 തമിഴ് പാടും വാനമ്പാടി ജയകുമാർ
1985 തമിഴ് പകൽ നിലാവു മണിരത്നം
1985 മലയാളം ഇവിടെ ഈ തീരത്ത് പി.ജി. വിശ്വംഭരൻ
1985 മലയാളം ഈ ലോകം ഇവിടെ കുറെ മനുഷ്യർ പി.ജി. വിശ്വംഭരൻ
1985 മലയാളം ദൈവത്തെയോർത്ത് ആർ. ഗോപി
1986 മലയാളം ഇതിലെ ഇനിയും വരൂ പി.ജി. വിശ്വംഭരൻ
1986 തമിഴ് മന്ദിര പുന്നഗൈ തമിഴ് അഴകൻ
1986 മലയാളം എന്നു നാഥന്റെ നിമ്മി സാജൻ
1988 മലയാളം അച്ചുവേട്ടന്റെ വീട് ബാലചന്ദ്രമേനോൻ
1988 മലയാളം കനകാംബരങ്ങൾ എൻ. ശങ്കരൻനായർ
1988 മലയാളം പുരവൃത്തം ലെനിൻ രാജേന്ദ്രൻ
1988 മലയാളം ഊഴം ഹരികുമാർ
1988 മലയാളം മറ്റൊരാൾ കെ.ജി. ജോർജ്ജ്
1989 തമിഴ് കാതൽ ഏനും നദിയിനിലെ എം.കെ.ഐ. സുകുമാരൻ
1989 മലയാളം ഒരു വടക്കൻ വീരഗാഥ ഹരിഹരൻ
1989 മലയാളം ഉത്തരം പവിത്രൻ
1989 മലയാളം അശോകന്റെ അശ്വതിക്കുട്ടിക്ക് വിജയൻ കാരോട്ട്
1990 മലയാളം ബ്രഹ്മരക്ഷസ്സ് വിജയൻ കാരോട്ട്
1990 മലയാളം ഈ കണ്ണിക്കൂടി കെ.ജി. ജോർജ്ജ്
1990 മലയാളം രാധാമാധവം സുരേഷ് ഉണ്ണിത്താൻ
1991 മലയാളം മന്മഥശരങ്ങൾ ബേബി
1991 മലയാളം മുഖചിത്രം സുരേഷ് ഉണ്ണിത്താൻ
1991 മലയാളം കടിഞ്ഞൂൽ കല്യാണം രാജസേനൻ
1991 മലയാളം നീലഗിരി ഐ.വി. ശശി
1991 മലയാളം ഇരിക്കൂ എം.ഡി. അകത്തുണ്ട് പി.ജി. വിശ്വംഭരൻ
1992 മലയാളം ആധാരം ജോർജ്ജ് കിത്തു
1992 മലയാളം പൊന്നുരുക്കും പക്ഷി വൈശാഖൻ
1992 മലയാളം എന്റെ പൊന്നുതമ്പുരാൻ എ.ടി. അബു
1992 മലയാളം മുഖമുദ്ര അലി അക്ബർ
1992 മലയാളം ഫസ്റ്റ് ബെൽ പി.ജി. വിശ്വംഭരൻ
1992 മലയാളം സവിധം ജോർജ്ജ് കിത്തു
1992 മലയാളം സൂര്യഗായത്രി അനിൽ
1993 മലയാളം വെങ്കലം ഭരതൻ
1993 മലയാളം ആലവട്ടം രാജു അംബരൻ
1993 മലയാളം പ്രവാചകൻ പി.ജി. വിശ്വംഭരൻ
1993 മലയാളം ഗസൽ കമൽ
1993 മലയാളം ബന്ധുക്കൾ ശത്രുക്കൾ ശ്രീകാരൻ തമ്പി
1993 മലയാളം ഭൂമിഗീതം കമൽ
1994 മലയാളം കുടുംബവിശേഷം അനിൽ ബാബു
1994 മലയാളം നന്ദിനി ഓപ്പോൾ മോഹൻ കുപ്ലേരി
1994 മലയാളം ഗമനം ശ്രീപ്രകാശ്
1995 മലയാളം സർഗ്ഗവസന്തം അനിൽ ദാസ്
1995 മലയാളം സമുദായം അമ്പിളി
1995 മലയാളം തോവാളപ്പൂക്കൾ സുരേഷ് ഉണ്ണിത്താൻ
1996 മലയാളം സല്ലാപം സുന്ദർദാസ്
1996 മലയാളം ഹാർബർ അനിൽ ബാബു
1996 മലയാളം കുങ്കുമച്ചെപ്പ് തുളസീദാസ്
1997 മലയാളം കുടമാറ്റം സുന്ദർദാസ്
1997 മലയാളം കാരുണ്യം ലോഹിതദാസ്
1997 മലയാളം ഋഷ്യശൃംഗൻ സുരേഷ് ഉണ്ണിത്താൻ
1998 മലയാളം കന്മദം ലോഹിതദാസ്
1998 മലയാളം ഇലവങ്കോടുദേശം കെ.ജി. ജോർജ്ജ്
1999 മലയാളം ആകാശഗംഗ വിനയൻ
1999 മലയാളം സാഫല്യം ജി.എസ്. വിജയൻ
1999 മലയാളം ഇംഗ്ലീഷ് മീഡിയം പ്രദീപ് ചോക്ലി
2000 മലയാളം വർണ്ണക്കാഴ്ചകൾ സുന്ദർദാസ്
2002 മലയാളം പുത്തൂരംപുത്രി ഉണ്ണിയാർച്ച പി.ജി. വിശ്വംഭരൻ
2002 മലയാളം നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി രാജസേനൻ
2003 ഇംഗ്ലീഷ് ബിയോണ്ട് ദ സോൾ രാജീവ് അഞ്ചൽ
2003 മലയാളം സ്വപ്നം കൊണ്ട്‌ തൂലഭരം രാജസേനൻ
2004 മലയാളം കണ്ണിനും കണ്ണാടിക്കും സുന്ദർദാസ്
2004 മലയാളം അഗ്നിനക്ഷത്രം കരീം
2005 മലയാളം കല്യാണക്കുറിമാനം ഉദയകുമാർ
2005 മലയാളം ഉടയോൻ ഭദ്രൻ
2005 മലയാളം മയൂഖം ഹരിഹരൻ
2006 അറബി അൽ ബൂം ഖാലിദ് അൽ സദ്ജാലി
2007 മലയാളം ഭരതൻ അനിൽ ദാസ്
2008 മലയാളം മിഴികൾ സാക്ഷി അശോക് ആർ. നാഥ്
2008 ഇംഗ്ലീഷ് പകൽ നക്ഷത്രങ്ങൾ മാർക്ക് റേറ്ററിംഗ്
2008 മലയാളം യുഗപുരുഷൻ രാജീവ് നാഥ്
2010 മലയാളം കടാക്ഷം ആർ. സുകുമാരൻ
2010 മലയാളം ഇങ്ങനെയും ഒരാൾ ശശി പറവൂർ
2010 മലയാളം പൈറേറ്റ്സ് ബ്ലഡ് കബീർ റാവുത്തർ
2011 മലയാളം വെൺശംഖുപോൽ അശോക് ആർ. നാഥ്

പുറത്തിറങ്ങാത്ത ചലച്ചിത്രങ്ങൾ

  1. കാതൽ വിടുതലൈ (തമിഴ്) – സംവിധാനം: ജയകുമാർ
  2. പുതിയ സ്വരങ്ങൾ (തമിഴ്) – സംവിധാനം: വിജയൻ
  3. പുതുമഴത്തുള്ളികൾ (മലയാളം) – സംവിധാനം: രാഘവൻ
  4. കവാടം (മലയാളം) – സംവിധാനം: കെ.ആർ. ജോഷി

പുരസ്കാരങ്ങൾ

വഹിച്ച സ്ഥാനങ്ങൾ

.

299 thoughts on “2019_ലെ ഇന്ത്യൻ സിനിമയുടെ നഷ്ടംശ്രീ.രാമചന്ദ്രബാബു

  1. Pingback: cialis 20mg usa

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap