രവീന്ദ്രന് നേരിട്ട് നോട്ടീസ് നൽകാൻ ഇ.ഡിയുടെ നീക്കം

തിരുവനന്തപുരം :കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് നേരിട്ട് നോട്ടീസ് നൽകാൻ ഇ.ഡിയുടെ(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നീക്കം. അന്വേഷണത്തോട് സഹകരിക്കാതിരിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്താൽ ഇ.ഡി കടുത്ത നടപടികളിലേക്ക് കടക്കും. നാളെയോ തൊട്ടടുത്ത ദിവസങ്ങളിലോ നടപടി പ്രതീക്ഷിക്കാമെന്ന് ഇ.ഡിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ .കേസിലെ നിർണായക കണ്ണിയായ സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ അപ്രതീക്ഷിതമായി നീണ്ട സാഹചര്യത്തിലാണ് ഇഡിയുടെ പുതിയ നീക്കം