രാജസ്ഥാനിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങൾക്ക് അവസാനമിട്ട്,രാജസ്ഥാനിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു.. മന്ത്രിസഭയിലേക്ക് 15 പുതുമുഖങ്ങളുൾപ്പെടെ 30 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു…സച്ചിൻ പൈലറ്റ് വിഭാഗത്ത് നിന്നും 5 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു..

മാസങ്ങൾ നീണ്ട തർക്കങ്ങളാണ് പുതിയ മന്ത്രിസഭാ രൂപീകരണത്തോടെ രാജസ്ഥാൻ കോൺഗ്രസിൽ അവസാനിച്ചത്.രാജസ്ഥാൻ മന്ത്രിസഭയിലേക്ക് 15 പുതുമുഖങ്ങളുൾപ്പെടെ 30 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
4 മണി മുതൽ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ കൽരാജ് മിശ്ര സത്യവാചകം ചൊല്ലികൊടുത്തു… മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരിഹരിച്ചാണ് സച്ചിന്റെ ഭാഗത്ത് നിന്നുള്ള നേതാക്കളെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭാ വികസനം സാധ്യമാക്കിയത്.
സച്ചിൻ പൈലറ്റിന്റെ അനുനായികളായ ഹേമരം ചൗധരി, വിശ്വേന്ദ്ര സിങ്, രമേഷ് മീണ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ബ്രിജേന്ദ്ര സിങ് ഒലയും മുരാരി ലാൽ മീണയും സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.. പുനസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിക്കിടെ ദില്ലിയിൽ എത്തിയ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തരെ പാർട്ടി ചുമതലയിലേക്ക് എത്തിച്ചുള്ള അനുരഞ്ജനം വിജയിച്ചതോടെയാണ് പുനസംഘടനായിലേക്ക് കടന്നത്. വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ച ഗോവിന്ദ് സിങ് ദോട്ടോശ്ര പി സി സി അധ്യക്ഷൻ ആകുമെന്നാണ് നിലവിലുള്ള സൂചന. മറുവശത്ത് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സച്ചിൻ പൈലറ്റിന് ഗുജറാത്തിന്റെ ചുമതല നൽകാനും ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ട്.
Share via
Copy link
Powered by Social Snap