രാജ്മോഹൻ എംപിയ്ക്ക് നേരെ ട്രെയിനിൽ അസഭ്യവർഷം; കേസെടുത്തു

കണ്ണൂർ: രാജ്മോഹൻ ഉണ്ണിത്താൻ എംപിയ്ക്ക് നേരെ മോശമായി പെരുമാറിയവർക്കെതിരെ കേസെടുത്തു. മദ്യപിച്ച് ട്രെയിനിൽ കയറിയവർ രാജ്മോഹൻ ഉണ്ണിത്താൻ എംപിയ്ക്ക് നേരെ മോശമായി പെരുമാറുകയായിരുന്നു. എംപിയുടെ പരാതിയെത്തുടർന്നാണ് കേസെടുത്തത്. മദ്യപിച്ച് ട്രെയിനിൽ കയറിയവർ എംപിയ്ക്ക് നേരെ അസഭ്യ വർഷം ചൊരിയുകയായിരുന്നു.

മാവേലി എക്സ്പ്രസ് ട്രെയിനിലെ സെക്കന്‍റ് എസി കംപാർട്ട്മെന്‍റിൽ വച്ചാണ് സംഭവം. എംപിക്കൊപ്പം എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, എകെഎം അഷ്റഫ്, ഇ ചന്ദ്രശേഖരൻ എന്നിവരും ഉണ്ടായിരുന്നു. മ​ദ്യപിച്ചെത്തിയ രണ്ട് പേർ തന്നെ ആക്രമിക്കണമെന്ന പ്രത്യേക ഉദ്ദേശത്തോടെയാണ് ട്രെയിനിൽ കയറിയതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കണ്ണൂർ ആർപിഎഫാണ് എംപിയുടെ പരാതിയെ തുടർന്ന് കേസെടുത്തത്.

Share via
Copy link
Powered by Social Snap