രാജ്യത്തെ സ്വര്ണക്കടത്തിന്റെ മൂന്നിലൊന്നും കേരളത്തിലേക്ക്; ഞെട്ടിക്കുന്ന കണക്കുകള് പുറത്തുവിട്ട് കസ്റ്റംസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർ‍ണ കടത്ത് വർദ്ധിക്കുന്നുവെന്ന് കസ്റ്റംസ്. രാജ്യത്തേക്കൊഴുകുന്ന സ്വർണ കടത്തിൻറ മൂന്നിലൊന്ന് കേരളത്തിലേക്കാണെത്തുന്നതെന്ന് കസ്റ്റംസ് കമ്മീഷണർ സുമിത്ത് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ സാമ്പത്തിക വർഷം മാത്രം 44 കോടിയുടെ അനധികൃത സ്വർണം കസ്റ്റംസ് പിടികൂടിയതായും കമ്മീഷണർ അറിയിച്ചു.

രാജ്യത്ത് പ്രതിവർഷം 100 കോടിയുടെ സ്വർണ കള്ളകടത്ത് നടക്കുന്നവെന്നാണ് അനുമാനം. അതിൻറെ മൂന്നിലൊന്നും കേരളത്തിൽ നടക്കുന്നുവെന്നാണ് അന്വേഷണ ഏഝൻസികളുടെ കണ്ടെത്തൽ. കള്ളകടത്ത് വർദ്ധിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റസും അതീവ ജാഗ്രത പുലർത്തുകയാണെന്ന് കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കള്ളകടത്ത് കേസുകളുടെ എണ്ണത്തിലും വർദ്ധനയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വ‌ർഷം28 കോടിയുടെ സ്വർണമാണ് പിടികൂടിയത്. ഈ സാമ്പത്തിക വർഷം സെപ്തംബർ 30വരെ പിടികൂടിയത് 44 കോടിയുടെ സ്വർണമാണ്. കഴിഞ്ഞ രണ്ടു ദിവസമായി കസ്റ്റംസ് നടത്തിയ പ്രത്യേക ഓപ്പറേഷിലൂടെ 123 കിലോ സ്വർണം സ്റ്റംസ് പിടികൂടിയെന്നും കസ്ററംസ് കമ്മീഷണർ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തുന്ന സ്വർണമാണ് പിടികൂടിയത്. ഏറ്റവും കൂടുതൽ സ്വ‍ർണ കടത്ത് പിടികൂടിയത് കരിപ്പൂർ വിമാനത്താവളത്തിലാണെന്ന് കസ്റ്റംസ് കമ്മീഷണ‌ർ പറഞ്ഞു. 84 കിലോ സ്വർണം കടത്തിയതിന് 175 കേസാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വർണ കടത്തിനെ കുറിച്ച് വിവിര നൽകുന്നവർക്ക് ഉയർന്ന പ്രതിഫലം നൽകുമെന്നും കസ്റ്റംസ് കമ്മീഷണ‌ർഅറിയി

Leave a Reply

Your email address will not be published.