രാജ്യത്ത് ഒമിക്രോണ് ബാധിതരുടെ എണ്ണത്തില് കേരളം മൂന്നാമത്; വൈറസ് ബാധിതരുടെ എണ്ണം 653

ന്യൂഡല്ഹിരാജ്യത്ത് 75 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 653 ആയി ഉയര്‍ന്നു. ഇ​തി​ല്‍ 186 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 

ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതര്‍ മഹാരാഷ്ട്രയിലാണ് 167 പേര്‍. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 165 പേരാണ് വൈറസ് ബാധിതരായിട്ടുള്ളത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാമതാണ് കേരളം. 57 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് വകഭേദം സ്ഥിരീകരിച്ചത്. തൊട്ടുപിന്നിലുള്ള തെലങ്കാനയില്‍ 55 പേര്‍ക്കും ഗുജറാത്തില്‍ 49 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

ഡ​ല്‍​ഹി(165), കേ​ര​ളം(57), തെ​ലു​ങ്കാ​ന(55), ഗു​ജ​റാ​ത്ത്(49), രാ​ജ​സ്ഥാ​ന്‍ (46) തമിഴ്‌നാട് (34), കര്‍ണാടക (31) മധ്യപ്രദേശ് (9) ഒഡീഷ (8), ആന്ധ്രപ്രദേശ് (6), പശ്ചിമബംഗാള്‍ (6) എന്നിങ്ങനെയാണ് നിലവിലെ കണക്കുകൾ

Share via
Copy link
Powered by Social Snap