രാജ്യത്ത് രണ്ടു കൊവിഡ് വാക്സിനുകള്ക്ക് കൂടി അംഗീകാരം

ന്യൂഡല്ഹി: രാജ്യത്ത് രണ്ടു കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവോവാക്‌സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്‌സിനുമാണ് അംഗീകാരം ലഭിച്ചത്.

ഇതിന് പുറമേ കൊവിഡ് മരുന്നായ മോള്‍നുപിറവിറിന് നിയന്ത്രിത അനുമതി ലഭിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.

“ഇതൊരു ഹാട്രിക് ആണ്! ഇപ്പോൾ ഇന്ത്യയിൽ വികസിപ്പിച്ച മൂന്നാമത്തെ വാക്സിനാണിത്,” മൻസുഖ് മാണ്ഡവിയ പറഞ്ഞു. ഒറ്റ ദിവസത്തിൽ മൂന്ന് മരുന്നുകൾക്ക് അനുമതി നൽകിയതിൽ അഭിനന്ദനം അറിയിച്ച് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ രം​ഗത്തെത്തി. രണ്ട് വാക്സിനും, കൊവിഡ് മരുന്നിനും അനുമതി നൽകിയത് കൊവിഡ് പോരാട്ടത്തിന് കരുത്താകുമെന്ന് മന്ത്രി പ്രതികരിച്ചു.

Share via
Copy link
Powered by Social Snap