രാഷ്ട്രീയത്തിൽ താല്പര്യമില്ല: സന്താനം

തമിഴിലെ  ഹാസ്യ  താരമായ  സന്താനം രാഷ്ട്രീയത്തിലേയ്ക്ക്  പ്രവേശിക്കുന്നു  എന്ന വാര്‍ത്തകള്‍   കഴിഞ്ഞ  ദിവസങ്ങളില്‍ സോഷ്യല്‍  മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ക്ക്  ഇപ്പോള്‍  താരം  നേരിട്ടു  തന്നെ മറുപടി നല്കിയിരിക്കുകയാണ്. തന്‍റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള  വാര്‍ത്തകള്‍  എല്ലാം  തന്നെ വെറും കിംവദന്തികള്‍  മാത്രമാണെന്നാണ് താരം പറയുന്നത്. പുതിയ ചിത്രമായ ബിസ്കോത് തീയേറ്ററില്‍  റിലീസായ  സന്തോഷത്തിലാണ്  താരം.

തമിഴ്നാട്ടില്‍  നിയന്ത്രണങ്ങളോടെ മള്‍ട്ടിപ്ലക്സ്  തീയേറ്ററുകള്‍  തുറന്നിരുന്നു. കോമഡി ഡ്രാമ  വിഭാഗത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ.കണ്ണന്‍  ആണ്. താര അലീഷ  ബെറി, ആനന്ദരാജ്, മൊട്ടരാജേന്ദ്രന്‍   എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഖുശ്ബു, മോഹന്‍  വൈദ്യ, രാധാ രവി, ആര്‍.കെ   സുരേഷ്   തുടങ്ങിയ നിരവധി താരങ്ങള്‍ അടുത്തിടെ തമിഴ് സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേയ്ക്ക്   പ്രവേശിച്ചിരുന്നു. സന്താനം നായകനായെത്തുന്ന ഡിക്കിലൂന എന്ന ചിത്രമാണ്   റിലീസ്  കാത്തിരിക്കുന്ന        മറ്റൊരു ചിത്രം. 

Share via
Copy link
Powered by Social Snap