രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂർ സന്ദർശിക്കാൻ അനുമതി

ലക്നൗ :കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ യു.പി സര്‍ക്കാര്‍ അനുമതി നല്‍കി. ഇവരോടൊപ്പം മറ്റ് മൂന്ന് പേര്‍ക്ക് കൂടി അനുമതിയുണ്ട്. ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ യു.പി സര്‍ക്കാരിന്‍റെ നിലപാട്.

കേന്ദ്രമന്ത്രിയുടെ മകന്‍റെ നേതൃത്വത്തില്‍ കാറിടിച്ച് കൊലപ്പെടുത്തിയവരുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും സന്ദര്‍ശിക്കും. കര്‍ഷക കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഇവര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ.

പ്രിയങ്ക സീതാപൂരില്‍ അറസ്റ്റിലാണ്. രാഹുല്‍ ഉടന്‍ ലഖ്നൗവില്‍ എത്തി ജില്ലയിലേക്ക് പോകും.അജയ് മിശ്രയുടെ മകന്‍ കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, കേന്ദ്ര മന്ത്രി ഡല്‍ഹിയിലെത്തി. ഞായറാഴ്ച നടന്ന അക്രമത്തിന് ശേഷം രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ആശിഷിനെതിരെ സെക്ഷന്‍ 302  ചുമത്തിയിട്ടുണ്ട്.

Share via
Copy link
Powered by Social Snap