റഷ്യക്ക് കിഴക്കന് മേഖലയുടെ വികസനത്തിനായി ഇന്ത്യയുടെ വക 100 കോടി ഡോളര് വായ്പ

വ്ളാദിവസ്‌തോക്: ഏഷ്യയുടെ ഭാഗമായ കിഴക്കന്‍ മേഖലയുടെ വികസനത്തിനായി റഷ്യക്ക് 100 കോടി ഡോളര്‍ ഇന്ത്യ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കന്‍ ഏഷ്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായി തന്റെ സര്‍ക്കാര്‍ ഇവിടെ സജീവമായി ഇടപെട്ടിട്ടുണ്ട്. ഇത് നമ്മുടെ സാമ്പത്തിക നയതന്ത്രത്തിന് പുതിയ മാനം നല്‍കുമെന്നും മോദി പറഞ്ഞു.

റഷ്യയിലെ വ്ളാദിവസ്‌തോകില്‍ നടക്കുന്ന ഈസ്റ്റേണ്‍ എക്കണോമിക് ഫോറത്തിന്റെ സമഗ്ര സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. കിഴക്കന്‍ ഏഷ്യയുടെ വികസനത്തില്‍ റഷ്യയുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. സൗഹൃദ രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളുടെ വികസനത്തില്‍ ഇന്ത്യയും ഇനിയും സജീവ പങ്കാളിത്തം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യത്തില്‍ ഞങ്ങള്‍ പുതിയ ഇന്ത്യയും നിര്‍മിച്ചെടുക്കുകയാണ്. അഞ്ച് ട്രില്യന്‍ ഡോളര്‍ സമ്പദ്ഘടനയെന്ന നേട്ടം 2024 ഓടെ ഞങ്ങള്‍ കൈവരിക്കുമെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published.