റാണ-മിഹീഖ വിവാഹഘോഷങ്ങൾക്ക് തുടക്കം; ഹൽദി ചിത്രങ്ങൾ

നടൻ റാണ ദഗുബാട്ടിയുടെ വിവാഹമാണ് ഓഗസ്റ്റ് എട്ടിന്. സുഹൃത്തായ മിഹീഖയെ ആണ് താരം ജീവിതസഖിയാക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇവരുടെ വിവാഹം. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായിട്ടുളള ഹല്‍ദി ചടങ്ങ് വധുവിന്‍റെ വീട്ടില്‍ നടന്നിരിക്കുകയാണ്.

ആഘോഷത്തിന്‍റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മഞ്ഞ ലഹങ്ക അണിഞ്ഞ മിഹീഖയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

30ല്‍ താഴെ അതിഥികള്‍ മാത്രമാണ് ഇവരുടെ വിവാഹത്തിനുണ്ടാകൂ എന്നാണ് റിപ്പോർട്ടുകൾ.

സ്‌പെഷ്യല്‍ തീമിലാകും വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിഹീഖയും അമ്മയും ചേര്‍ന്നാണ് വിവാഹത്തിനുള്ള തീം ഒരുക്കിയിരിക്കുന്നത്.

പരമ്പരാഗത തെലുങ്കു-മര്‍വാരി ആചാര പ്രകാരമാണ് വിവാഹം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോയുടെ സ്ഥാപകയാണ് മിഹീഖ.

Share via
Copy link
Powered by Social Snap