റിലയൻസ് ജിയോ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു; നിരക്കുകൾ ഇങ്ങനെ

മുംബൈ: പ്രമുഖ മൊബൈൽ സേവന ദാതാക്കളായ റിലയൻസ് ജിയോ പരിഷ്കരിച്ച പ്ലാനുകൾ അവതരിപ്പിച്ചു. നിരക്ക് വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഉപയോക്താക്കൾക്ക് 300 ശതമാനം അധികം ആനുകൂല്യങ്ങൾ ലഭ്യമാകുമെന്നാണ് ജിയോയുടെ വാഗ്ദാനം. പുതിയ പ്ലാനുകൾ ഡിസംബർ ആറ് മുതൽ നിലവിൽ വരും.
199 രൂപ
ദിവസേന 1.5 ജിബി ഡേറ്റ; വാലിഡിറ്റി- 28 ദിവസം; ജിയോയിലേക്ക് പരിധിയില്ലാത്ത കോളുകൾ- മറ്റു മൊബൈലുകളിലേക്ക് 1000 മിനിറ്റ്.

399 രൂപ
ദിവസേന 1.5 ജിബി ഡേറ്റ; വാലിഡിറ്റി-56 ദിവസം; ജിയോയിലേക്ക് പരിധിയില്ലാത്ത കോളുകൾ- മറ്റു മൊബൈലുകളിലേക്ക് 2000 മിനിറ്റ്.
555 രൂപ
ദിവസേന 1.5 ജിബി ഡേറ്റ; വാലിഡിറ്റി-84 ദിവസം; ജിയോയിലേക്ക് പരിധിയില്ലാത്ത കോളുകൾ- മറ്റു മൊബൈലുകളിലേക്ക് 3000 മിനിറ്റ്.
2199 രൂപ
ആകെ 24 ജി.ബി; വാലിഡിറ്റി-365 ദിവസം; ജിയോയിലേക്ക് പരിധിയില്ലാത്ത കോളുകൾ- മറ്റു മൊബൈലുകളിലേക്ക് 12,000 മിനിറ്റ്.