റൂൾസ് ഓഫ് ബിസിനസ് വിവാദം: മന്ത്രിസഭ യോഗത്തിൽ പരസ്യമായി അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയുമായി ബന്ധപ്പെട്ട് വാർത്ത പുറത്തുപോയതിൽ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. തെറ്റായ വിവരങ്ങൾ പുറത്തുപോയതെങ്ങനെയെന്ന് അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ ചോദിച്ചു. ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ എത്രയും വേഗം റിപ്പോർട്ട് വയ്ക്കാൻ മന്ത്രിതല ഉപസമിതിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. 

റൂൾസ് ഓഫ് ബിസിനസ്സിൽ 15 വർഷത്തിന് ശേഷമാണ് സർക്കാർ മാറ്റം വരുത്തുന്നത്. എന്നാൽ പൊതു ഭരണ വകുപ്പ് തയ്യാറാക്കിയ ഭേദഗതി നിർദ്ദേശങ്ങളാണ് ഇപ്പോൾ വിവാദമായത്. മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരം കിട്ടുകയും മന്ത്രിമാരുടെ അധികാരം കുറയുകയും ചെയ്യുന്നതാണ് പ്രധാന നിർദ്ദേശങ്ങളെന്നാണ് ആക്ഷേപം. അതാത് വകുപ്പുകളുടെ ചുമതല മന്ത്രിമാർക്കൊപ്പം സെക്രട്ടറിക്ക് കൂടി കിട്ടുന്ന രീതിയിലാണ് ഭേദഗതി നിർദ്ദേശം. നിലവിൽ പ്രധാന ഫയലുകളെല്ലാം മന്ത്രിമാർ കണ്ട് മാത്രമേ തീർപ്പാക്കാൻ കഴിയൂ. എന്നാൽ പുതിയ ഭേദഗതി പ്രകാരം സെക്രട്ടറിമാർക്ക് തന്നെ ഫയ‌ൽ തീർപ്പാക്കാം. 

മന്ത്രിമാർ മുഖേന അല്ലാതെ മുഖ്യമന്ത്രിക്ക് സെക്രട്ടറിമാർ  വഴി ഫയലുകൾ വിളിപ്പിക്കാനും അധികാരം നൽകുന്നു. മന്ത്രിമാർ വിദേശയാത്ര പോകുമ്പോൾ നിലവിലെ റൂൾസ് ഓഫ് ബിസിനസ് പ്രകാരം ഗവർണ്ണറാണ് പകരം ചുമതല മറ്റൊരാൾക്ക് നൽകുന്നത്. പുതിയ ഭേദഗതി അനനുസരിച്ച് മുഖ്യമന്ത്രിക്ക് തന്നെ അതിന് അധികാരമുണ്ടാകും. ഭേദഗതിയെ കുറിച്ച് കൂടുതൽ പഠിക്കാൻ മന്ത്രിസഭ നിയോഗിച്ച നിയമ മന്ത്രി അധ്യക്ഷനായ ഉപസമിതി യോഗത്തിലാണ് റവന്യു മന്ത്രി എതിർപ്പ് അറിയിച്ചത്. വിവാദം പ്രതിപക്ഷവും ഏറ്റെടുത്തു

Share via
Copy link
Powered by Social Snap