റെയിൽവെ ടിക്കറ്റിൽ ഇനി ‘ഡിസ്കൗണ്ട്’; യാത്രക്കാരുടെ എണ്ണം കുറവെങ്കിൽ 25 ശതമാനം ഇളവ് കിട്ടും

ദില്ലി: ട്രെയിനുകളിൽ ഒഴിവുള്ള സീറ്റുകളിൽ ആളെ കണ്ടെത്താൻ 25 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകാൻ റെയിൽവെ തീരുമാനം. റോഡ്-വ്യോമ ഗതാഗത രംഗത്ത് നിന്നുണ്ടാകുന്ന വെല്ലുവിളികളെ അതിജീവിക്കാനാണ് ഈ നീക്കം.ശതാബ്‌ദി എക്സ്പ്രസ്, ഗാട്ടിമാൻ എക്‌സ്‌പ്രസ്, തേജസ് എക്സ്‌പ്രസ്, ഡബിൾ ഡക്കർ, ഇന്റർസിറ്റി എക്സ്‌പ്രസ് എന്നിവയിലെ എസി എക്സിക്യുട്ടീവ് ക്ലാസിലും ചെയർ കാറിലുമായിരിക്കും ഈ ഡിസ്‌കൗണ്ട് ലഭിക്കുക.ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പിന്നാലെ സോണൽ മാനേജർമാർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശവും നൽകി. 50 ശതമാനത്തിൽ താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഈ ഇളവ് ലഭിക്കുക.കഴിഞ്ഞ വർഷത്തെ യാത്രക്കാരുടെ കണക്കനുസരിച്ച് അടുത്ത ഒരു വർഷത്തേക്കോ, അല്ലെങ്കിൽ നിശ്ചിത മാസത്തേക്കോ ആണ് ഇളവ് അനുവദിക്കുക. ഇത് സംബന്ധിച്ച തീരുമാനം പ്രിൻസിപ്പൽ സോണൽ മാനേജർമാരുടേതാണെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap