റോയിയുടെ മൊബൈല് നമ്പർ ജോൺസണ്; മരണശേഷം സ്വന്തം പേരിലേക്ക് മാറ്റി

കോഴിക്കോട്∙ കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ജോസഫിന്റെ സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരന്‍ ജോണ്‍സണ്‍ ഉപയോഗിച്ചത് റോയ് തോമസിന്റെ മൊബൈല്‍ നമ്പര്‍. ജോളിയുടെ ആദ്യഭര്‍ത്താവായ റോയ് തോമസിന്റെ മരണശേഷം ജോണ്‍സണ്‍ നമ്പര്‍ സ്വന്തം പേരിലേക്കു മാറ്റി. ഇതിലൂടെ ജോണ്‍സണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നു കണ്ടെത്തി.

അന്വേഷണ സംഘം ഇക്കാര്യം പരിശോധിച്ചുവരികയാണ്. ജോളി കൊലയാളിയെന്ന് അറിയില്ലായിരുന്നുവെന്ന് ജോണ്‍സൺ മുന്‍പ് മൊഴി നല്‍കിയിരുന്നു. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും ജോൺസൺ പൊലീസിനോടു പറഞ്ഞിരുന്നു. ജോണ്‍സന്റെ പേരിലുള്ള സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചത്. ജോളിക്കൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ വെളിപ്പെടുത്തിയിരുന്നു.

ജോളി ജോസഫ് ജോൺസനെ കാണുന്നതിനു വേണ്ടിയാണ് കോയമ്പത്തൂരിലേക്കു പോയത്. രണ്ടു ദിവസം ജോളി കോയമ്പത്തൂരിൽ താമസിച്ചു. ജോൺസനൊപ്പം ജോളി ബെംഗളൂരുവിൽ പോയിരുന്നതായും പൊലീസ് കണ്ടെത്തി. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലൂടെയാണ്  ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ഈ വർഷത്തെ ഓണാവധിക്കാലത്തായിരുന്നു ജോളിയുടെ കോയമ്പത്തൂർ സന്ദർശനം.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap