റോഷ്നയെ മിന്നു ചാർത്തി കിച്ചു ടെല്ലസ്; ചിത്രങ്ങൾ കാണാം

നടൻ കിച്ചു ടെല്ലസും നടി റോഷ്ന ആൻ റോയിയും വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ. ഇരുവരുടേയും അടുത്ത ബന്ധുക്കളും സഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കുചേര്‍ന്നത്. ലൈറ്റ് ഓറഞ്ച് നിറമുള്ള ഗൗണ്‍ ആണ് വിവാഹത്തിന് റോഷ്‌ന ധരിച്ചത്. സില്‍വര്‍ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു കിച്ചുവിന്‍റെ വേഷം. സെന്‍റ് ആന്‍റണീസ് ചര്‍ച്ചില്‍ ആയിരുന്നു വിവാഹം.

വിവാഹചിത്രങ്ങള്‍ പുറത്ത് വന്നതോടെ പുതിയ താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളുമായി അടുത്ത സുഹൃത്തുക്കളും സിനിമാ താരങ്ങളുമെല്ലാം എത്തിയിരിക്കുകയാണ്. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ് അങ്കമാലി ഡയറീസിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ഈ സിനിമയുടെ ഓഡിഷന് പോയപ്പോഴാണ് കിച്ചുവും റോഷ്‌നും തമ്മില്‍ പരിചയത്തിലാവുന്നത്.

‘വര്‍ണ്യത്തില്‍ ആശങ്ക’ എന്ന സിനിമയില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ഇരുവരും അഭിനയിച്ചിട്ടുണ്ട്. ഒരു അഡാറ് ലവില്‍ സ്‌കൂള്‍ ടീച്ചറുടെ വേഷത്തിലെത്തി റോഷ്‌ന ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് വിപുലമായി മെഹന്തി ചടങ്ങളും ഹല്‍ദി ആഘോഷങ്ങള്‍ നടത്തിയിരുന്നു. 

Share via
Copy link
Powered by Social Snap