‘ലഡാക്കിലെ സംഘര്ഷം പ്രമേയമാക്കി മേജര് രവി സിനിമയൊരുങ്ങുന്നു

ബ്രിഡ്ജ് ഓണ് ഗാല്വാന്

കൊച്ചി: ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തെ പ്രമേയമാക്കി സംവിധായകന്‍ മേജര്‍ രവി പുതിയ സിനിമയൊരുക്കുന്നു. ‘ബ്രിഡ്ജ് ഓണ്‍ ഗാല്‍വാന്‍ ‘എന്ന് പേരിട്ടിരിക്കുന്ന സിനിമ അതിന്റെ പ്രാഥമിക ഘട്ടത്തിലാണെന്ന് മേജര്‍ രവി അറിയിച്ചു. കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഗാല്‍വാന്‍ താഴ് വരയിലെ തന്ത്രപ്രധാനമായ പാലത്തെ കേന്ദ്രീകരിച്ചാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തെ കുറിച്ചും,ഇന്ത്യ -പാകിസ്താന്‍ യുദ്ധങ്ങളെ ആസ്പദമാക്കിയും നേരത്തെ സിനിമ എടുത്തിരുന്നു. എന്നാല്‍ ആദ്യമായാണ് ഇന്ത്യ ചൈന വിഷയത്തില്‍ സിനിമ ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിഡ്ജ് ഓണ്‍ ഗാല്‍വാന്‍ എന്ന സിനിമയില്‍ മുമ്പ് നടന്ന ഇന്ത്യ ചൈന സംഘര്‍ഷങ്ങളെയും അതിന്റെ യഥാര്‍ത്ഥ ചരിത്രത്തെയും ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമ അതിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും ലേ ലഡാക്ക് മേഖലയിലാണ് സിനിമ ചിത്രീകരണം നടത്താന്‍ ആലോചിക്കുന്നതെന്നും മേജര്‍ രവി അറിയിച്ചു.2021 ജനുവരിയില്‍ സിനിമാ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Share via
Copy link
Powered by Social Snap