ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ നേർക്കുനേർ

ലഡാക്ക്: ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം പുകയുന്നതായി റിപ്പോർട്ടുകൾ. ബുധനാഴ്ച കിഴക്കൻ ലഡാക്കിൽ ഇരുരാജ്യങ്ങളിലേയും സൈനികർ തമ്മിൽ നേരിയ രീതിയിൽ സംഘർഷത്തിന്‍റെ വക്കിലേക്കെത്തി. അടുത്ത മാസം അരുണാചൽപ്രദേശിൽ ഇന്ത്യൻ സൈന്യത്തിന്‍റെ പ്രത്യേക പരിശീലനം നടക്കാനിരിക്കെയാണ് സംഭവം. 

134 കിലോമീറ്റർ നീളമുള്ള പാങ്കോംഗ് തടാകത്തിന്‍റെ വടക്കൻ കരയിലാണ് ഇന്ത്യൻ ചൈനീസ് സൈനികർ തമ്മിൽ നേർക്കുനേർ വന്നതെന്നാണ് റിപ്പോർട്ട്. ടിബറ്റ് മുതൽ ലഡാക്ക് വരെയുള്ള ഈ തടാകത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. ഇന്ത്യൻ സൈന്യം പെട്രോളിങ് നടത്തുന്നതിനിടെ ചൈനീസ് സൈന്യം പ്രദേശത്തേക്ക് എത്തുകയും തടയാൻ ശ്രമിക്കുകയുമുണ്ടായി. ഇതേ തുടർന്നാണ് ഇരുവിഭാഗം സൈനികരും തമ്മിൽ ഏറ്റുമുട്ടലിന്‍റെ വക്കിലെത്തിയത്.

എന്നാൽ ഏറ്റുമുട്ടലിന് മുൻപ് തന്നെ ഇരു സേനാവിഭാഗങ്ങളിലെയും ഉന്നതർ തമ്മിൽ നടന്ന പ്രതിനിധി ചർച്ച ഫലം കണ്ടു. ഇതോടെ ഇരുവിഭാഗവും ഏറ്റുമുട്ടലിൽ നിന്നും പൂർണമായും പിന്മാറി. പാങ്കോംഗ് തടാകത്തിന്‍റെ വടക്കൻ തീരത്ത് ഇന്ത്യൻ ആർമിയും ചൈനീസ് ആർമിയും ഏറ്റുമുട്ടലോളം എത്തുകയുണ്ടായി. ഇരുവിഭാഗത്തിന്‍റെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയതിന് ശേഷം ഇത് അവസാനിച്ചു. ഇരുവിഭാഗവും ഇന്നലെ നടന്ന പ്രതിനിധി ചർച്ചകൾക്ക് ശേഷം ഏറ്റുമുട്ടലിൽ നിന്ന് പിൻവാങ്ങിയെന്ന് ഇന്ത്യൻ ആർമി ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap