ഷാപ്പിലെ തർക്കം: കോട്ടയം ചിറക്കടവിൽ വീട് കയറി ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു

കോട്ടയം ചിറക്കടവിൽ വീട് കയറി നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. തലക്ക് വെട്ടേറ്റ ഒരാൾ ഗുരുതരാവസ്ഥയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിറക്കടവ് സ്വദേശികളായ പ്രകാശ് പ്രദീപ് എന്നിവർക്കാണ് വെട്ടേറ്റത്. സാമ്പത്തിക വിഷയത്തിൽ ഷാപ്പിൽ വച്ചുണ്ടായ തർക്കമാണ് വീട് കയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്.
Share via
Copy link
Powered by Social Snap