ലിപ് ടു ലിപ് അല്ല മാസ്ക് ടു മാസ്ക്: ജെന്നിഫർ അല്ല ഇനി ബെന്നിഫർ

തിങ്കളാഴ്ച നടന്ന മെറ്റ് ഗാല 2021 ല്‍  ബെന്‍ അഫ്‌ലെക്കും ജെന്നിഫര്‍ ലോപ്പസും പരസ്പരം ചുംബിച്ചുകൊണ്ട്‌ സൗഹൃദം പുതുക്കി.അമെരിക്കന്‍ നടനും ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും തിരക്കഥാക്കൃത്തുമായ ബെന്‍ അഫ്‌ലെക്ക്  നീണ്ട ഒരിടവേളക്കു ശേഷമാണ് ജെന്നിഫറിനെ  ഈ വേദിയില്‍ വച്ച് കണ്ടുമുട്ടിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇരുവരും മാസ്‌ക് ധരിച്ചാണ്  ചുംബനം നടത്തിയത്.
റാല്‍ഫ് ലോറന്‍റെ ഫാഷൻ ഷോയിൽ വച്ചാണ് ഇരുവരും  കണ്ടുമുട്ടിയത്. അവര്‍ ഒരുമിച്ച് റെഡ് കാർപെറ്റിലൂടെ നടക്കാതെ അകത്ത് കണ്ടുമുട്ടുകയും   ചുംബനം നടത്തുകയും ചെയ്തു.മാസ്‌ക് ധരിച്ച് ചുംബിക്കുന്ന ദ്യശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലാണ്. അവര്‍ ഒരേ ഡിസൈനറില്‍ നിന്നുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. രണ്ട് താരങ്ങളും പരിപാടിയുടെ ഭാഗമായി അമെരിക്കന്‍ ഇന്‍ഡിപെന്‍ഡന്‍സ്’ ഡ്രസ് കോഡ് പാലിച്ചു, ബെന്‍ ഒരു റാല്‍ഫ് ലോറന്‍ ടക്‌സീഡോയില്‍ ലളിതമായാണ് വന്നിരുന്നത്. ജെന്നിഫര്‍ ഒരു ഇരുണ്ട തവിട്ട് നിറമുള്ള റാല്‍ഫ് ലോറന്‍ ഗൗണില്‍ അതീവ സുന്ദരിയായിരുന്നു.

Share via
Copy link
Powered by Social Snap