ലൈംഗിക ബന്ധത്തിന് ഉമിനീര് ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടമാണെന്നാണ്

ലൈംഗിക ബന്ധം ആസ്വാദ്യകരമാകുന്നതിന് ആവശ്യത്തിന് സ്‌നിഗ്‌ധത (ലൂബ്രിക്കേഷൻ) ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീക്കും പുരുഷനും തങ്ങളുടെ ലൈംഗികാവയവങ്ങളിൽ ലൂബ്രിക്കേഷൻ പുറപ്പെടുവിക്കാനുള്ള സംവിധാനമുണ്ട്. എന്നാല്‍ ചിലപ്പോള്‍ താത്പര്യമില്ലായ്മ, അസുഖങ്ങൾ, പൂർവരതീക്രീഡയുടെ അഭാവം, എന്നിവ കാരണം ലൈംഗികബന്ധത്തിന് ആവശ്യമായ ലൂബ്രിക്കേഷൻ അവയവങ്ങൾ പുറപ്പെടുവിക്കാത്ത ഉണ്ടാകാറുണ്ട്. ഇത്തരം അവസരങ്ങളില്‍ ചിലരെങ്കിലും സ്വന്തം ഉമിനീര് തങ്ങളുടെയും ലൈംഗിക പങ്കാളിയുടെയും അവയവങ്ങളില്‍ പുരട്ടാറണ്ട്. അവയവങ്ങളിൽ വഴുവഴുപ്പ് വരുത്തി ലൈംഗിക ബന്ധം സുഗമമാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ഇത്തരത്തിൽ ലൈംഗിക ബന്ധത്തിന് ഉമിനീര് ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. വായിൽ നിന്നും വരുന്ന ഉമിനീരിൽ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പങ്കാളിയുടെ തൊണ്ടയിലോ, വായിലോ എന്തെങ്കിലും രോഗമുണ്ടെങ്കിൽ പ്രശ്നം ഗുരുതരമാകും. ഇത് യീസ്റ്റ് ഇൻഫെക്‌ഷൻ, ജെനിറ്റൽ ഹെർപ്പീസ് മുതൽ ഗൊണോറിയ വരെയുള്ള മാരക ലൈംഗിക രോഗങ്ങൾ വരുന്നതിനും കാരണമാകും.

പിന്നെ വേറെ ഒരു വസ്തുത, ഉമിനീരിന് ലൂബ്രിക്കേഷൻ ഇല്ലായ്മ പരിഹരിക്കാൻ ആകില്ല എന്നതാണ്. മാത്രമല്ല ഉമിനീര് പെട്ടെന്ന് ഉണങ്ങുകയും ചെയ്യും. ലൂബ്രിക്കേഷൻ ആവശ്യമാണെങ്കിൽ അതിനായി വിപണിയില്‍ ലഭ്യമായ കൃത്രിമ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.

Share via
Copy link
Powered by Social Snap