ലോകമെമ്പാടും കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക്

ന്യൂ​ഡ​ൽ​ഹി: ലോകമെമ്പാടും കൊവി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 52.96 ല​ക്ഷ​വും പി​ന്നി​ട്ടു. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 52,96,944 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. 3,39,362 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തു​വ​രെ 21,49,571 പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,06,453 പു​തി​യ കൊ​വി​ഡ് കേ​സു​ക​ളാ​ണ് ലോ​ക​ത്താ​ക​മാ​നം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 5,189 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ കൊവി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

കൊവി​ഡ് ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച അ​മെ​രി​ക്ക​യി​ൽ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 16.44 ല​ക്ഷം ക​ട​ന്നു. 23,164 പേ​ർ​ക്കാ​ണ് ഇ​വി​ടെ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ അ​മെ​രി​ക്ക​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 16,44,061 ആ​യി ഉ​യ​ർ​ന്നു. 97,608 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തു​വ​രെ 3,96,880 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.

അ​മെരി​ക്ക ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് ബ്രി​ട്ട​നി​ലാ​ണ്. 36,393 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 2,54,195 പേ​ർ​ക്കാ​ണ് ബ്രി​ട്ട​നി​ൽ കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​റ്റ​ലി​യി​ൽ 32,616 പേ​രും കൊവി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. 2,28,658 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.