ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ രംഗം തകർന്ന് തരിപ്പണമായെന്ന് നിർമാതാവ് സുരേഷ് കുമാർ

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ രംഗം തകർന്ന് തരിപ്പണമായെന്ന് നിർമാതാവ് സുരേഷ് കുമാർ. കൊവിഡ് മുക്തമാകാതെ സിനിമ തിയറ്ററുകൾ തുറക്കുകയെന്നത് സർക്കാർ പരിഗണനയിലുണ്ടാകില്ല. സർക്കാരിന്റെ ഏറ്റവും അവസാന പിരഗണനയിലുള്ള ഒന്നാണ് സിനിമാ തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കുന്നതെന്ന് നിർമാതാവ് സുരേഷ് പറഞ്ഞു.കേരളത്തിൽ റിലീസ് ചെയ്യാൻ സാധിക്കുന്ന 26 ഓളം സിനിമകളുടെ അവസാന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 12 ഓളം ചിത്രങ്ങളുടെ അണിയറപ്രവർത്തനങ്ങളടക്കം പൂർത്തിയായിരിക്കുകയാണ്. ഈ ചിത്രങ്ങൾ റിലീസ് ചെയ്യാൻ അനുവദിക്കുന്നത് സിനിമാ രംഗത്തെ പ്രതിസന്ധി മറികടക്കുന്നതിന് ഒരു പരിധി വരെ സഹായിക്കും. സാമൂഹിക അകലം പാലിക്കുന്ന രീതിയിൽ സീറ്റുകൾ ക്രമീകരിച്ച് ഒന്നോ രണ്ടോ ഷോയായി ചുരുക്കി സിനിമകൾ പ്രദർശിപ്പിക്കാനാകുമോ എന്ന് ചിന്തിക്കണം. സർക്കാർ സഹായമുണ്ടായാൽ മാത്രമേ സിനിമാ രംഗം തിരിച്ചുവരികയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു