ലോക്ഡൗണ് നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചേക്കും; അവലോകന യോഗം ഇന്ന്

നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണ ങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കുന്ന നിര്‍ദ്ദേശങ്ങളാണ് അവലോകന യോഗം ചര്‍ച്ച ചെയ്യുന്നത്. ടിപിആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണുകള്‍ രൂപീകരിച്ച്‌ പ്രതിരോധം നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചന.
സംസ്ഥാനത്ത് ഇന്നലെ 13,984 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 118 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 10.93 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Share via
Copy link
Powered by Social Snap