വഞ്ചിയൂർ സബ് ട്രഷറി പണം തട്ടിപ്പ് കേസ്: കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം:  വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും പണം തട്ടിയ കേസിൽ കമ്പ്യൂട്ടറും ഹാർഡ് ഡിസ്‌കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാർഡ് ഡിസ്‌ക് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ്  വ്യക്തമാക്കി. 
അതേസമയം, ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജുലാൽ കീഴടങ്ങുമെന്ന് സൂചനയുണ്ട്. മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കീഴടങ്ങിയേക്കും.

ബിജുലാൽ പണം തട്ടിയത് ഓൺലൈൻ ചീട്ടുകളിക്കായിട്ടെന്നാണ് വിവരം. ബിജുലാൽ ഓൺലൈൻ റമ്മി കളിക്കാരനായിരുന്നുവെന്നാണ് സൂചന. അതേസമയം, ബിജുലാൽ ഓൺലൈൻ റമ്മി കളിക്കാരനായിരുന്നുവോയെന്ന് അറിയില്ലെന്ന് ഭാര്യ പറഞ്ഞു. തന്റെ അക്കൗണ്ടിലേക്ക് പണം വന്നകാര്യം അറിഞ്ഞിരുന്നില്ലെന്നും ബിജുലാലിന്റെ ഭാര്യ സിനി വ്യക്തമാക്കി. 

തട്ടിപ്പ് കേസ് പ്രതി ബിജു ലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടും. നടപടി ക്രമങ്ങൾ പാലിച്ച് ഉടൻ ധനവകുപ്പ് ഉത്തരവിറക്കും. ഗുരുതരമായ കുറ്റകൃത്യമെന്ന് ധനവകുപ്പ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ധനവകുപ്പിലെ മൂന്ന് ഉദ്യാഗസ്ഥരും എൻ ഐ സി പ്രതിനിധിയും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
 

Share via
Copy link
Powered by Social Snap