വണ്ടിച്ചെക്ക് കേസ്: നടൻ റിസബാവ കീഴടങ്ങി

കൊച്ചി: വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവ കീഴടങ്ങി. ഇന്നലെ നടനെതിരെ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപ നടൻ കോടതിയിൽ കെട്ടിവച്ചു.

പറഞ്ഞ സമയത്ത് തുക കെട്ടിവയ്ക്കാത്തതിനാൽ കോടതി പിരിയുന്നത് വരെ കോടതിയിൽ തടവ് ശിക്ഷ അനുഭവിക്കാൻ താരത്തിന് നിർദേശം നൽകി. വണ്ടിച്ചെക്ക് കേസിൽ പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നേരത്തേ കോടതി വിധിച്ചിരുന്നു.

അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ശിക്ഷ ശരിവച്ചു. ഇന്നലെയായിരുന്നു പണം അടയ്ക്കേണ്ട അവസാന ദിവസം. എളമക്കര സ്വദേശി സാദിഖിൽ നിന്നും 2014 വാങ്ങിയ 11 ലക്ഷം രൂപ തിരികെ നൽകാതെ വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് നടപടി.

Share via
Copy link
Powered by Social Snap