വനമഹോത്സവം: തീം സോങ് പ്രകാശനംചെയ്തു

ജൂലൈ ഒന്നുമുതൽ ഏഴുവരെ നടക്കുന്ന വനമഹോത്സവത്തോടനുബന്ധിച്ച് വനം വകുപ്പ് തയ്യാറാക്കിയ തീം സോങിൻ്റെ പ്രകാശനം വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു നിർവഹിച്ചു.

“കാടും കാട്ടാറും കടലും….” എന്നാരംഭിക്കുന്ന
മുദ്രാഗാനം ആലപിച്ചിരിക്കുന്നത് പി.ജയചന്ദ്രനാണ്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് കൃഷ്ണൻ്റെ വരികൾക്ക് കണ്ണൻ വാര്യരാണ് ഈണം പകർന്നിരിക്കുന്നത്…

വനംമന്ത്രിയുടെ ചേംബറിൽ നടന്ന ലളിതമായ ചടങ്ങിൽ മുഖ്യ മേധാവി പി. കെ. കേശവൻ ആമുഖ പ്രഭാഷണം നടത്തി.
മുദ്രാഗാനം വനം വകുപ്പിൻ്റെ വെബ്സൈറ്റിലും
യൂടൂബ് ചാനലിലും ലഭ്യമാണ്.

Share via
Copy link
Powered by Social Snap