വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജം

തിരുവനന്തപുരം : വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ വ്യാജവിദ്യാഭ്യാസ യോഗ്യത കാണിച്ച്  സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും തെറ്റിദ്ധരിപ്പിച്ചെന്ന് വിവരാവകാശ രേഖ . 2009ലും 2011ലും തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലും വനിതാ കമ്മീഷന്‍ അംഗമാവാന്‍ നല്‍കിയ അപേക്ഷയിലും ബികോം ബിരുദമെന്ന് കാണിച്ചത് തെറ്റാണെന്ന് കേരള സര്‍വകലാശാലയുടെ രേഖകള്‍ വ്യക്തമാക്കുന്നു. സത്യസന്ധതയും ധര്‍മനീതിയും ലംഘിച്ചാണ് ഷാഹിദ കമാന്‍ വനിത കമ്മീഷന്‍ അംഗമായതെന്ന് ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. വനിതാ കമ്മീഷന് അംഗമാവാന്‍ സമര്‍പ്പിച്ച അപേക്ഷയിലും ചടയമംഗലത്തും കാസര്‍കോട്ടും മല്‍സരിച്ചപ്പോളും ഷാഹിദ കമാല്‍ സൂചിപ്പിച്ചിരുന്ന വിദ്യാഭ്യാസ യോഗ്യത ബികോം ആണ്. ഷാഹിദ ബീവി എന്ന ഷാഹിദ കമാല്‍ 87 –90 കാലഘട്ടത്തില്‍ അഞ്ചല്‍ സെന്‍് ജോണ്‍സ് കോളില്‍ നിന്നാണ്  ബിരുദം നേടിയതെന്നും  സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ കാലഘട്ടതത്തില്‍ ഷാബഹിദ ബീവി എന്ന വിദ്യാര്‍ഥിനി ബിരുദം പാസായിട്ടില്ലെന്ന് കേരള സര്‍വകലാശാലയുടെ വിവരാവാകാശ രേഖ വ്യക്തമാക്കുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച ഷാഹിദ കമാല്‍ വനിതാ കമ്മീഷനില്‍ ഇരിക്കാന്‍ യോഗ്യയല്ലെന്ന് കാണിച്ചാണ് വിജിലന്‍സിന് പരാതി. തിരഞ്ഞെടുപ്പ് കമ്മീഷനെയും സര്‍ക്കാരിനെയോ  കബളിപ്പിട്ടില്ലെന്നാണ് ഷാഹിദ കമാലിന്റെ അവകാശവാദം ബികോ പൂര്‍ത്തിയാക്കിയെന്ന് മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടൊള്ളൂവെന്ന് ഷാഹിദ കമാല്‍ ടെലിഫോണില്‍ പറഞ്ഞു. എന്നാല്‍ ബികോം പാസായിട്ടില്ലെങ്കില്‍ ബികോം തുടരുന്നു എന്ന് കൃത്യമായി എഴുതണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap