വയോധികനെ കൊന്ന് ഫ്രിഡ്ജിലാക്കി കടത്തി; സഹായി അറസ്റ്റില്

ന്യൂഡൽഹി∙ 91കാരനെ കൊന്ന് ഫ്രിഡ്ജിനുള്ളിലാക്കി ആഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുഎന്നില്‍ ജീവനക്കാരനായിരുന്ന കൃഷ്ണ ഗോശാലയാണു കൊല്ലപ്പെട്ടത്. സൗത്ത്  ഡല്‍ഹിയിലെ വസതിയില്‍ നിന്നു ശനിയാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്. വീട്ടില്‍ സഹായിയായിരുന്ന കിഷന്‍ എന്നയാളാണ് കേസിലെ മുഖ്യപ്രതി. 

ശനിയാഴ്ച ഒരു ടെമ്പോയില്‍ നാലുപേരൊടൊപ്പം ഗോശാലയുടെ വീട്ടില്‍ എത്തിയ കിഷന്‍ ചായയില്‍ മയക്കുമരുന്നു കലര്‍ത്തി കൃഷ്ണയ്ക്കും ഭാര്യ സരോജയ്ക്കും നല്‍കുകയായിരുന്നു. അബോധാവസ്ഥയിലായ കൃഷ്ണനെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം മൃതദേഹം ഫ്രഡ്ജിനുള്ളിലാക്കി. തുടര്‍ന്ന് പണവും ആഭരണങ്ങളും കവര്‍ന്ന് ടെംപോയില്‍ ഫ്രിഡ്ജുമായി കടന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ചോദിച്ചപ്പോള്‍ ഫ്രിഡ്ജ് നന്നാക്കാന്‍ കൊണ്ടുപോകുകയാണെന്നാണു പറഞ്ഞത്. 

പിറ്റേന്ന് ബോധം തെളിഞ്ഞപ്പോഴാണു ഭര്‍ത്താവിനെ കാണാനില്ലെന്ന കാര്യം സരോജ അറിഞ്ഞത്. കൂടാതെ ഫ്രിഡ്ജും ആഭരണങ്ങളും കാണാനില്ലായിരുന്നു. ഉടന്‍ തന്നെ അവര്‍ വിവരം പൊലീസിനെ അറിയിച്ചു. മൂന്നു ലക്ഷം രൂപയാണു വീട്ടില്‍നിന്നു നഷ്ടപ്പെട്ടത്. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിഷന്‍ കുടുങ്ങിയത്. കൃഷ്ണന്റെ മൃതദേഹം സംഗം നഗറിലുള്ള ഒരു വീട്ടിലേക്കു കൊണ്ടുപോയി ആറടി ആഴമുള്ള കുഴിയില്‍ മൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കിഷന്‍ കുറ്റം സമ്മതിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു.  സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ: ‘കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കൃഷ്ണ ഗോശാലയുടെ സഹായിയായിരുന്നു കൊലപാതകത്തിന്റെ മുഖ്യആസൂത്രകനായ കിഷന്‍. ഗോശാലയുടെ പെരുമാറ്റത്തില്‍ ഇയാള്‍ വളരെ അസ്വസ്ഥനായിരുന്നു. തന്നെ നിരവധി തവണ യജമാനന്‍ അപമാനിച്ചിട്ടുണ്ടെന്നു ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു. ഇതാണ് വൈരാഗ്യത്തിനു കാരണം. ഒന്നര മാസം മുന്‍പുതന്നെ തട്ടിക്കൊണ്ടു പോകുന്നതിനു പദ്ധതി തയ്യാറാക്കിയെന്നും പ്രതിയായ കിഷന്‍ സമ്മതിച്ചു.’- പൊലീസ് പറയുന്നു. കിഷനെ കൂടാതെ കൊലപാതകത്തിനു കൂട്ടുനിന്ന ദീപക് യാദവ്, പ്രദീപ് ശര്‍മ, സര്‍വേഷ്, പ്രഭുദയാല്‍ എന്നിവരും അറസ്റ്റിലായി

2 thoughts on “വയോധികനെ കൊന്ന് ഫ്രിഡ്ജിലാക്കി കടത്തി; സഹായി അറസ്റ്റില്

  1. My wife and i have been really lucky when Louis managed to finish off his research using the precious recommendations he made through your web site. It is now and again perplexing to simply find yourself making a gift of steps which often some other people may have been trying to sell. Therefore we realize we need the writer to give thanks to for this. The specific illustrations you made, the straightforward web site navigation, the relationships you will help to instill – it is most remarkable, and it is leading our son in addition to us reason why this subject is fun, which is seriously pressing. Thanks for the whole lot!

  2. I’m just commenting to let you be aware of of the extraordinary discovery my cousin’s daughter enjoyed going through your site. She discovered lots of issues, most notably how it is like to have a very effective coaching character to get certain people completely comprehend a variety of complex issues. You actually did more than her desires. I appreciate you for coming up with such essential, dependable, edifying and cool guidance on that topic to Ethel.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap